ETV Bharat / city

പരിമിതിയില്‍ വീര്‍പ്പുമുട്ടി പാലാ ജനറല്‍ ആശുപത്രി - പാലാ ജനറല്‍ ആശുപത്രി

ദിവസേനയെത്തുന്നത് ആയിരക്കണക്കിന് രോഗികള്‍

പരിമിതിയില്‍ വീര്‍പ്പുമുട്ടി പാലാ ജനറല്‍ ആശുപത്രി
author img

By

Published : Aug 7, 2019, 8:38 AM IST

Updated : Aug 7, 2019, 10:18 AM IST

കോട്ടയം: പാലാ ജനറൽ ആശുപത്രിയിലെത്തുന്നവര്‍ സ്ഥലപരിമിതിമൂലം ദുരിതത്തിലാവുന്നു. പനിയും മറ്റു രോഗങ്ങളുമായി ദിവസേന ആയിരക്കണക്കിനുപേരാണ് ഇവിടെ ചികിത്സക്കെത്തുന്നത്. എത്തുന്നവരെ ഉള്‍ക്കൊള്ളാന്‍ നിലവിലെ കെട്ടിടത്തിലിടമില്ല. പുതിയ കെട്ടിടം പണി പൂർത്തിയായെങ്കിലും പ്രവർത്തനം തുടങ്ങാത്തതാണ് ഇതിനു കാരണം. മീനച്ചിൽ താലൂക്കിലേയും കാഞ്ഞിരപ്പള്ളി താലൂക്കിലേയും പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമായ പൈകയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വാർഡ് പൂട്ടിയതാണ് പാലാ ജനറലാശുപത്രിയിലെ രോഗികളുടെ എണ്ണം കൂടാന്‍ കാരണം. ലാബിന്‍റെയും ഫാർമസിയുടെയും മുമ്പിലെ തിരക്കുകൾ മൂലം ജീവനക്കാർക്ക് പല വിഭാഗങ്ങളിലേക്കും പോകാൻ പോലും സാധിക്കുന്നില്ല.

Intro:Body: കാലാവസ്ഥ വ്യതിയാനം മൂലം പാലാ ജനറൽ ആശുപത്രിയിൽ പനിബാധിച്ച് ദിനം പ്രതി എത്തുന്നവരുടെ എണ്ണം ആയിരം കടന്നു. ജനത്തിരക്ക് മൂലം രോഗികളേയും ജീവനക്കാരേയും ഒരു പോലെ വലയ്ക്കുകയാണ് ഇവിടുത്തെ സ്ഥലപരിമിതി. പുതിയ കെട്ടിടം പണി പൂർത്തിയായെങ്കിലും പ്രവർത്തനം തുടങ്ങാത്തതാണ് ഇതിനു കാരണം.

മീനച്ചിൽ താലൂക്കിൽ നിന്നും കാഞ്ഞിരപ്പള്ളി താലൂക്കിൽ നിന്നും ദിനംപ്രതി എത്തുന്ന രോഗികളുടെ എണ്ണം ക്രമാനുഗതമായി കൂടുകയാണ്. മീനച്ചിൽ താലൂക്കിലേയും കാഞ്ഞിരപ്പള്ളി താലൂക്കിലേയും പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമായ പൈകയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വാർഡ് പൂട്ടിയതാണ് പാലാ ജനറലാശുപത്രിയിലെ കിടപ്പു രോഗികളുടെ എണ്ണം കൂടാന്‍ കാരണം.

രോഗം കലശലായ ഒരാളെ സ്ട്രെക്ചറിൽ കൊണ്ടു പോകുവാൻ പോലും സ്ഥലപരിമിതി മൂലം സാധിക്കുന്നില്ല. ലാബിന്‍റെയും ഫാർമസിയുടെയും മുൻപിലേയും തിരക്കുകൾ മൂലം ജീവനക്കാർക്ക് പല വിഭാഗങ്ങളിലേക്കും പോകുവാൻ പോലും സാധിക്കുന്നില്ല. ഇക്കാര്യം പലതവണ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല. മഴക്കാലം തുടരുന്പോള്‍ വരും ദിവസങ്ങളിലും ആശുപത്രിയിലേയ്ക്ക് എത്തുന്ന രോഗികളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത.

no byteConclusion:
Last Updated : Aug 7, 2019, 10:18 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.