ETV Bharat / city

ജോസ് ടോം പുലിക്കുന്നേല്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി - പാലായില്‍ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാർഥി

സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ എതിര്‍പ്പുമായി പിജെ ജോസഫ്. വിജയസാധ്യതയിൽ സംശയമുണ്ട്.രണ്ടില ചിഹ്നം വേണ്ടെന്ന് സ്ഥാനാർഥി തന്നെ പറഞ്ഞതിനാൽ അക്കാര്യത്തിൽ പ്രസക്തിയില്ലെന്നും ജോസഫ്

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍
author img

By

Published : Sep 2, 2019, 1:51 AM IST

Updated : Sep 2, 2019, 5:20 AM IST

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാർഥി. കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറി ജോസ് ടോം പുലിക്കുന്നേല്‍ പാലായില്‍ യുഡിഎഫിനായി ജനവിധി തേടും. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. അവസാന മണിക്കൂറുകളിൽ വരെ നിഷ ജോസ് കെ മാണിയുടെ പേരായിരുന്നു മുഴങ്ങിയിരുന്നത്. എന്നാൽ പ്രഖ്യാപനം വന്നപ്പോള്‍ പട്ടികയിൽ പോലും ഇല്ലാത്ത പേരാണ് ഏഴംഗ സമിതി പാർട്ടിക്ക് കൈമാറിയത്. ജോസ് ടോമിന്‍റെ പൊതുസ്വീകാര്യതയും വിജയസാധ്യതയുമടക്കം യുഡിഎഫ് നേതാക്കൾ ചർച്ച ചെയ്തു. പിജെ ജോസഫ് ശക്തമായി എതിർത്തെങ്കിലും നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചു. ജോസഫും ജോസ് കെ മാണിയും ഉള്‍പ്പടെ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ രമേശ് ചെന്നിത്തലയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.

ജോസ് ടോം പുലിക്കുന്നേല്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി

എന്നാൽ ചിഹ്നം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ജോസഫ്. ചിഹ്നത്തിന്‍റെ കാര്യത്തിൽ നിയമവശങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. രണ്ടില ചിഹ്നം ലഭിച്ചില്ലെങ്കിലും വിജയം സുനിശ്ചിതമാണെന്ന് സ്ഥാനാര്‍ഥി ജോസ് ടോം പറഞ്ഞു. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് യുഡിഎഫ് നേതാക്കള്‍ ഉറപ്പിച്ച് പറയുമ്പോള്‍ വിജയസാധ്യതയിൽ സംശയം പ്രകടിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ജോസഫിന്‍റെ പ്രതികരണം. കൂടാതെ രണ്ടില ചിഹ്നം വേണ്ടെന്ന് സ്ഥാനാർഥി തന്നെ പറഞ്ഞതിനാൽ അക്കാര്യത്തിൽ പ്രസക്തിയില്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. പ്രചാരണത്തില്‍ ഏറെ മുന്നിലുള്ള എല്‍ഡിഎഫിനൊപ്പമെത്താന്‍ ശക്തമായ പ്രചാരണ പരിപാടികളും യുഡിഎഫ് ആരംഭിച്ച് കഴിഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാർത്ഥി. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷം നിഷയെ ഒഴിവാക്കി ജോസ് ടോമിനെയാണ് സ്ഥാനാർത്ഥിയാക്കിയത്.അവസാന മണിക്കൂറുകളിൽ വരെ നിഷ ജോസ് കെ മാണി മാത്രമായിരുന്നു പരിഗണനയിൽ. എന്നാൽ പട്ടികയിൽ പോലും ഇടം പിടിക്കാത്ത പേരാണ് ഏഴംഗ സമിതി പാർട്ടിക്ക് കൈമാറിയത്. ജോസ് ടോമിന്റെ പൊതു സ്വീകാര്യതയും വിജയസാധ്യതയും അടക്കം യുഡിഎഫ് നേതാക്കൾ ചർച്ച ചെയ്തു. പിജെ ജോസഫ് ശക്തമായി എതിർത്തെങ്കിലും നേതൃത്വം ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. എന്നാൽ ചിഹ്നം അനുവദിക്കാനാകില്ലെന്ന് ജോസഫ് നിലപാടെടുത്തു. ഒടുവിൽ ജോസഫും, ജോസ് കെ മാണിയും ഉൾപ്പെടെ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ രമേശ് ചെന്നിത്തല സ്ഥാനാർഥി പ്രഖ്യാപനം നടത്തി

ബൈറ്റ് ചെന്നിത്തല

ചിഹ്നത്തിൻറെ കാര്യത്തിൽ നിയമവശങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ രണ്ടില ചിഹ്നം ലഭിച്ചില്ലെങ്കിലും വിജയം ഉറപ്പാണെന്ന് ജോസ് ടോം ട്വന്റിഫോറിനോട് വ്യക്തമാക്കി

ബൈറ്റ് ജോസ് ടോം

യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് യോഗ ശേഷം യുഡിഎഫ് നേതാക്കൾ അറിയിച്ചു.

ബൈറ്റ് മുല്ലപ്പള്ളി

എന്നാൽ സ്ഥാനാർത്ഥിത്വത്തിലെ വിയോജിപ്പ് പരസ്യമാക്കി പിജെ ജോസഫ് രംഗത്തെത്തി. വിജയസാധ്യതയിൽ സംശയം പ്രകടിപ്പിക്കുന്നതായിരുന്നു ജോസഫിൻറെ പ്രതികരണം

ബൈറ്റ് ജോസഫ്

രണ്ടില ചിഹ്നം വേണ്ടെന്ന് സ്ഥാനാർത്ഥി തന്നെ പറഞ്ഞതിനാൽ അക്കാര്യത്തിൽ പ്രസക്തിയില്ലെന്നും ജോസഫ് പ്രതികരിച്ചു. നാളെ മുതൽ പ്രചാരണ പരിപാടികൾ ശക്തമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം

P to c 
Last Updated : Sep 2, 2019, 5:20 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.