കോട്ടയം: പ്രശസ്ത നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു. പിറവത്തിനടുത്ത് വള്ളൂരാണ് സുധാകറിന്‍റെ സ്വദേശം. ഇന്ന് വൈകിട്ട് ആറിന് വീട്ടിലായിരുന്നു അന്ത്യം. 72 വയസായിരുന്നു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ഒരു വർഷമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. മുട്ടത്തുവര്‍ക്കിയുടെ നോവല്‍ രചനാരീതി പിന്തുടര്‍ന്ന് മലയാള വായനക്കാരില്‍ ചിരപ്രതിഷ്ഠ നേടിയ വ്യക്തിയാണ് സുധാകര്‍. ആഴ്ചപതിപ്പിലൂടെ സുധാകര്‍ മംഗളോദയത്തിന്‍റെ നോവലുകള്‍ ഖണ്ഡശയായി പുറത്തുവന്നിട്ടുണ്ട്. 1985ല്‍ പുറത്തിറങ്ങിയ വസന്തസേന എന്ന ചലച്ചിത്രത്തിന്‍റെ കഥ ഇദ്ദേഹത്തിന്‍റെതാണ്. പി.പത്മരാജന്‍റെ ‘കരിയിലക്കാറ്റുപോലെ’ എന്ന ചലച്ചിത്രത്തിന്‍റെ കഥയും ഇദ്ദേഹത്തിന്‍റെയായിരുന്നു. ചിറ്റ, ചാരുലത, ഗൃഹപ്രവേശം, നീലക്കടമ്പ്, തുലാഭാരം, കുടുംബം, സുമംഗലി തുടങ്ങിയവയാണ് പ്രധാന കൃതികൾ. സംസ്കാരം ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ നടക്കും.
ജനപ്രിയ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു - നോവലിസ്റ്റ് സുധാകര്‍ മംഗളോദയം
വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ഒരു വർഷമായി ചികിത്സയിലായിരുന്നു
![ജനപ്രിയ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു Novelist Sudhakar Mangalodhayam Passes Away സുധാകര്‍ മംഗളോദയം അന്തരിച്ചു നോവലിസ്റ്റ് സുധാകര്‍ മംഗളോദയം നോവലിസ്റ്റ് സുധാകര്‍ മംഗളോദയം Sudhakar Mangalodhayam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8067482-951-8067482-1594996851434.jpg?imwidth=3840)