ETV Bharat / city

കോട്ടയത്ത് നവജാത ശിശു ബക്കറ്റിനുള്ളിൽ മരിച്ച നിലയിൽ; മാതാവ് കസ്റ്റഡിയിൽ - കോട്ടയത്ത് മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

കുട്ടിക്ക് അനക്കമില്ലാത്തതിനാൽ ബക്കറ്റിലിട്ടുവെന്ന് ഇവരുടെ മുത്ത മകൾ അയൽക്കാരോട് പറഞ്ഞതോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്

Newborn baby found dead inside a bucket  Newborn baby found dead in kottayam  നവജാത ശിശു ബക്കറ്റിനുള്ളിൽ മരിച്ച നിലയിൽ  കോട്ടയത്ത് മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  കാഞ്ഞിരപ്പള്ളി പാറത്തോട് നവജാത ശിശു മരിച്ചു അമ്മ കസ്റ്റഡിയിൽ
കോട്ടയത്ത് നവജാത ശിശു ബക്കറ്റിനുള്ളിൽ മരിച്ച നിലയിൽ; മാതാവ് കസ്റ്റഡിയിൽ
author img

By

Published : Dec 8, 2021, 10:12 PM IST

കോട്ടയം: മുന്നു ദിവസം പ്രായമുളള നവജാത ശിശുവിനെ ബക്കറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് കസ്റ്റഡിയിൽ. കാഞ്ഞിരപ്പള്ളി പാറത്തോട് മുക്കാലി റോഡിലുള്ള വാടക വീട്ടില്‍ താമസിക്കുന്ന സുരേഷിന്‍റെ ഭാര്യ നിഷയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയോടെയാണ് കുഞ്ഞിനെ വീട്ടിലെ മുറിക്കുള്ള ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടിക്ക് അനക്കമില്ലാത്തതിനാൽ ബക്കറ്റിലിട്ടുവെന്ന് ഇവരുടെ മുത്ത മകൾ അയൽക്കാരോട് പറഞ്ഞതോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. തുടർന്ന് പൊലീസും പഞ്ചായത്ത് അംഗങ്ങളും അടക്കമുള്ളവർ ഇവരുടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയെ ബക്കറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ദമ്പതികളുടെ ആറാമത്തെ കുട്ടിയാണിത്. കഴിഞ്ഞ ഞായറാഴ്‌ചയാണ് കുട്ടിയെ പ്രസവിച്ചതെന്ന് ഭര്‍ത്താവ് സുരേഷ് പറയുന്നു. താന്‍ രാവിലെ പണിക്കു പോകുമ്പോള്‍ ഈ കുട്ടി ആരോഗ്യത്തോടെ ഭാര്യ നിഷയോടൊപ്പം കണ്ടിരുന്നുവെന്ന് സുരേഷ് പറയുന്നു.

വാടകയ്ക്ക് താമസിക്കുന്ന ഈ ദമ്പതികളെയും മക്കളെയും കുറിച്ച് അയല്‍വാസികള്‍ക്ക് പോലും ഒന്നും അറിയില്ല. ഇവര്‍ വിസ തട്ടിപ്പു കേസില്‍ പ്രതികളാണെന്നും നാട്ടുകാര്‍ പറയുന്നു.

ALSO READ: മലപ്പുറത്ത് കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി 12കാരി മരിച്ചു

ശാരീരിക അവശതകൾ മൂലം നിഷ ഇപ്പോൾ കാഞ്ഞിരപള്ളി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. നിഷയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ചികില്‍സ പൂര്‍ത്തിയാകുന്നതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.