ETV Bharat / city

കൊവിഡ് ചികിത്സ: ജില്ലയിൽ 2,331 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വിഎൻ വാസവൻ

സർക്കാർ മേഖലയിൽ വിവിധ ചികിത്സ കേന്ദ്രങ്ങളിലായി 1,257 കിടക്കകളുണ്ട്

covid cases in kottayam minister vn vasavan on covid കോട്ടയം കൊവിഡ് ചികിത്സ വിഎൻ വാസവൻ കിടക്കകൾ
കൊവിഡ് ചികിത്സ: ജില്ലയിൽ 2,331 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വിഎൻ വാസവൻ
author img

By

Published : Jan 25, 2022, 5:27 PM IST

കോട്ടയം: കൊവിഡ് ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി, മറ്റു കൊവിഡ് ആശുപത്രികൾ, സിഎസ്എൽറ്റിസി, സിഎഫ്എൽറ്റിസി, ഡൊമിസിലിയറി കെയർ സെന്‍ററുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലായി 2,331 കിടക്കകളുണ്ടെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ വിളിച്ചുചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

സർക്കാർ മേഖലയിൽ വിവിധ ചികിത്സ കേന്ദ്രങ്ങളിലായി 1,257 കിടക്കകളുണ്ട്. ഇതിൽ 268 ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകളുണ്ട്. മെഡിക്കൽ കോളജിലും കുട്ടികളുടെ ആശുപത്രിയിലുമായി 108 ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകളും 28 ഐസിയു കിടക്കകളും, 13 നോൺ ഇൻവേസീവ് വെന്‍റിലേഷൻ (എൻഐവി) കിടക്കകളും 13 വെന്‍റിലേറ്ററുകളുമുണ്ട്.

കൊവിഡ് ആശുപത്രികളിൽ 120 ഓക്‌സിജൻ കിടക്കകളുണ്ട്. രണ്ടു സിഎസ്എൽടിസികളിൽ 186 കിടക്കകളും സിഎഫ്എൽടിസിയിൽ 100 കിടക്കകളും ഡിസിസിയിൽ 70 കിടക്കകളുമുണ്ട്. 18 സ്വകാര്യ ആശുപത്രികളിലായി 1,074 കിടക്കകളുണ്ട്. ഇതിൽ 499 എണ്ണം ഓക്‌സിജന്‍ സൗകര്യമുള്ളതാണ്.

61 ഐസിയു കിടക്കകളും 14 നോൺ ഇൻവേസീവ് വെന്‍റിലേഷനുള്ള കിടക്കകളും 20 വെന്‍റിലേറ്ററുകളും സ്വകാര്യ ആശുപത്രികളിലുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സിഎഫ്എൽടിസികൾ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കാൻ മന്ത്രി ജില്ല കലകടർക്ക് നിർദേശം നൽകി.

ജില്ലയിൽ 32 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്‌തതെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ പ്രിയ യോഗത്തിൽ അറിയിച്ചു. ജില്ലയിൽ മൊത്തം 17,732 കൊവിഡ് രോഗികളാണുള്ളത്. 16,906 പേർ വീടുകളിൽ ക്വാറന്‍റീനിലാണുള്ളത്. 826 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 222 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചു.

ജില്ലയിൽ 99.29 ശതമാനം പേർ ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 84.78 ശതമാനം പേർ രണ്ടു ഡോസുമെടുത്തു. 31,967 പേർ കരുതൽ ഡോസെടുത്തു. ആവശ്യത്തിന് കൊവിഡ് വാക്‌സിന്‍ സ്റ്റോക്കുണ്ട്. ജനുവരിയിൽ കൊവിഡ് മരണനിരക്കിൽ കുറവുണ്ട്. ഡിസംബറിൽ 70 മരണവും ജനുവരിയിൽ ഇതുവരെ 35 മരണവുമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. മരിച്ചവരെല്ലാം മറ്റ് അസുഖബാധിതർ കൂടിയായിരുന്നുവെന്നും ഡിഎംഒ പറഞ്ഞു.

Also read: കൊവിഡ്: സന്തോഷ് ട്രോഫി മത്സരങ്ങള്‍ മാറ്റിവച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.