കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ 18കാരൻ അറസ്റ്റിൽ. പൂവ്വച്ചൽ കരയിൽ ജെഫിൻ നിവാസിൽ ജോയിയുടെ മകൻ ജെഫിൻ ആണ് അറസ്റ്റിലായത്. ഈരാറ്റുപേട്ട പൊലീസ് പ്രതിയെ തിരുവനന്തപുരത്തു നിന്നുമാണ് അറസ്റ്റ് ചെയ്‌തത്.
ഈരാറ്റുപേട്ട മേലമ്പാറ സ്വദേശിനിയായ പതിനേഴുകാരിയെയാണ് പ്രതി തട്ടിക്കൊണ്ടു പോയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍റ് ചെയ്‌തു.
ALSO READ: "വാക്‌സിനേഷന് അർഹരായവരിൽ 95 ശതമാനം പേരും ആദ്യ ഡോസ് എടുത്തു": മൻസുഖ് മാണ്ഡവ്യ