ETV Bharat / city

'ഹരിതം സഹകരണം'; ഒരു ലക്ഷം മാവിൻതൈ നട്ടുപരിപാലിക്കുന്ന പദ്ധതിക്ക് തുടക്കം - Minister VN Vasavan

പ്രകൃതി സംരക്ഷണത്തിലും പച്ചപ്പ് വീണ്ടെടുക്കുന്നതിലും സഹകരണ സ്ഥാപനങ്ങൾക്ക് സുപ്രധാന പങ്കുവഹിക്കാനാകുമെന്ന് മന്ത്രി

സഹകരണ രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വിഎൻ വാസവൻ  ഹരിതം സഹകരണം പദ്ധതി  Minister VN Vasavan inaugurated the Haritham Sahakaranam Project  Haritham Sahakaranam Project  Minister VN Vasavan  ഒരു ലക്ഷം മാവിൻതൈ നട്ടുപരിപാലിക്കുന്ന പദ്ധതിയുടെ ഉത്ഘാടനം
'ഹരിതം സഹകരണം'; ഒരു ലക്ഷം മാവിൻതൈ നട്ടുപരിപാലിക്കുന്ന പദ്ധതിയുടെ ഉത്ഘാടനം നിർവഹിച്ച് മന്ത്രി വി.എൻ വാസവൻ
author img

By

Published : Jun 5, 2022, 10:56 PM IST

കോട്ടയം : പ്രകൃതി സംരക്ഷണത്തിലും പച്ചപ്പ് വീണ്ടെടുക്കുന്നതിലും സഹകരണ സ്ഥാപനങ്ങൾക്ക് സുപ്രധാന പങ്കുവഹിക്കാനാകുമെന്ന് മന്ത്രി വി.എൻ വാസവൻ. ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സഹകരണവകുപ്പ് നടപ്പാക്കുന്ന 'ഹരിതം സഹകരണം' പദ്ധതിയിലൂടെ ഒരു ലക്ഷം മാവിൻതൈ നട്ടുപരിപാലിക്കുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം പാമ്പാടി സർവീസ് സഹകരണ ബാങ്കിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

പച്ചപ്പ് വീണ്ടെടുക്കണമെന്നും എങ്കില്‍ മാത്രമേ ജീവജാലങ്ങൾക്ക് നിലനിൽപ്പുള്ളൂവെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു. നാട്ടുമാവിനങ്ങൾ സംരക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഒരു ലക്ഷം മാവിൻതൈ സഹകരണസ്ഥാപനങ്ങൾ വഴി നട്ടുപരിപാലിക്കാൻ തീരുമാനിച്ചത്.

'ഹരിതം സഹകരണം'; ഒരു ലക്ഷം മാവിൻതൈ നട്ടുപരിപാലിക്കുന്ന പദ്ധതിയുടെ ഉത്ഘാടനം നിർവഹിച്ച് മന്ത്രി വി.എൻ വാസവൻ

ഹരിതം സഹകരണത്തിലൂടെ അഞ്ച്‌ വർഷത്തിനുള്ളിൽ അഞ്ചുലക്ഷം വിവിധയിനം വൃക്ഷത്തൈകളാണ് സഹകരണവകുപ്പ് സംസ്ഥാനത്ത് നട്ടുപരിപാലിക്കാൻ തീരുമാനിച്ചത്. നാടിന്‍റെ പച്ചപ്പ് വീണ്ടെടുക്കുന്നതിന് ഇത് സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി അഞ്ചുവർഷം കൊണ്ട് അഞ്ചുലക്ഷം ഫലവൃക്ഷങ്ങൾ നട്ടുപരിപാലിക്കുന്ന തീം ട്രീസ് ഓഫ് കേരള പദ്ധതി 2018ലാണ് ആരംഭിച്ചത്. ഇതിലൂടെ നാലുവർഷത്തിനുള്ളിൽ പ്ലാവ്, കശുമാവ്, തെങ്ങ്, പുളി എന്നിവയുടെ തൈ സഹകരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ നട്ടുപരിപാലിക്കുന്നു. ഈ വർഷം മാവിൻ തൈകളാണ് നട്ടുപരിപാലിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.