കോട്ടയം: എംജി സർവകലാശാല കൈക്കൂലി കേസിൽ രണ്ട് പേരെ സ്ഥലംമാറ്റി. സെക്ഷന്‍ ഓഫിസറെയും അസിസ്റ്റന്‍റ് രജിസ്റ്റാറേയുമാണ് സ്ഥലംമാറ്റിയത്. അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് നടപടി.
എൽസിയുടെ നിയമനത്തിൽ വീഴ്‌ചയില്ലെന്നും സമഗ്ര അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചതായും എംജി സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് അറിയിച്ചു. 7 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് നിർദേശം നല്‍കിയിട്ടുണ്ടെന്നും സാബു തോമസ് വ്യക്തമാക്കി.
Also read: പത്ത് പാസാകാതെ പ്യൂണായി, 7 വർഷത്തിനുള്ളിൽ യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍റും; എൽസിയുടെ നിയമനം വിവാദത്തിൽ