ETV Bharat / city

സുഹൃത്തുക്കൾക്കൊപ്പമിരുന്ന് മദ്യപിച്ച യുവാവ് കിണറ്റിൽ മരിച്ച നിലയിൽ - കോട്ടയം യുവാവ് മരണം

രാത്രിയിൽ സുധീഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു

man found dead inside well kottayam man found dead യുവാവ് കിണറ്റിൽ മരിച്ച നിലയിൽ കോട്ടയം യുവാവ് മരണം പാലാ യുവാവ് മരിച്ച നിലയിൽ
സുഹൃത്തുക്കൾക്കൊപ്പമിരുന്ന് മദ്യപിച്ച യുവാവ് കിണറ്റിൽ മരിച്ച നിലയിൽ
author img

By

Published : Jan 25, 2022, 6:40 PM IST

കോട്ടയം: പാലായിൽ സുഹൃത്തുക്കൾക്കൊപ്പമിരുന്ന് മദ്യപിച്ച യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലാ കൊഴുവനാൽ സ്വദേശി സുധീഷിനെയാണ് (31) മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണോ അപകട മരണമാണോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്‌ച രാവിലെയാണ് സുധീഷിനെ വീടിനു സമീപത്തെ പുരയിടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയിൽ സുധീഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തിയത്.

പാലാ അഗ്നിശമന സേനാ യൂണിറ്റിന്‍റെ സഹായത്തോടെ പൊലീസ് മൃതദേഹം പുറത്തെടുത്തു. തിങ്കളാഴ്‌ച രാത്രിയിൽ സുധീഷും സുഹൃത്തുക്കളും ചേർന്ന് പഞ്ചായത്ത് കിണറിന് സമീപത്തിരുന്നു മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതിന് ശേഷമാണ് സുധീഷിനെ കാണാതായത്.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.

Also read: മുള്ളൻപന്നിയെ വേട്ടയാടി കൊന്നു; പാലക്കാട് അഞ്ചുപേര്‍ പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.