ETV Bharat / city

സംവിധായകനെന്ന വ്യാജേന പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ ആള്‍ പിടിയില്‍

സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി.

കോട്ടയം അപമര്യാദ പെരുമാറ്റം അറസ്റ്റ് വാര്‍ത്ത  അപമര്യാദ പെരുമാറ്റം വാര്‍ത്ത  വിദ്യാര്‍ഥി അപമര്യാദ അറസ്റ്റ് വാര്‍ത്ത  കോട്ടയം വിദ്യാര്‍ഥി അപമര്യാദ വാര്‍ത്ത  ചലചിത്ര സംവിധായകന്‍ ആള്‍മാറാട്ടം അറസ്റ്റ് വാര്‍ത്ത  kottayam man arrested news  man misbehaviour arrest news  man misbehaviour student arrest news  student misbehaviour kottayam arrest news
സംവിധായകനെന്ന വ്യാജേന പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ ആള്‍ പിടിയില്‍
author img

By

Published : Sep 19, 2021, 1:01 PM IST

കോട്ടയം: ചലച്ചിത്ര സംവിധായകൻ എന്ന വ്യാജേന വിദ്യാർഥിയോട് അപമര്യാദയായി പെരുമാറിയ ആള്‍ പിടിയില്‍. മല്ലപ്പള്ളി കൈപ്പാട് ആലുംമൂട്ടിൽ രാജേഷ് ജോർജ് ആണ് അറസ്റ്റിലായത്. ശനിയാഴ്‌ച പാലാ മുരുക്കുംപുഴയിലാണ് സംഭവം.

15 വയസുകാരിയെ കടയിൽ ഇരുത്തിയ ശേഷം അമ്മ പുറത്തുപോയ സമയത്താണ് രാജേഷ് ഫോണിൽ സംസാരിച്ചു കൊണ്ട് കടയിലേക്ക് വന്നത്. പെൺകുട്ടിയുടെ അമ്മയെയാണ് വിളിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച പ്രതി സംവിധായകനാണെന്നും പുതിയ സിനിമയിൽ നായികയെ ആവശ്യമുണ്ടെന്നും പെണ്‍കുട്ടിയോട് പറഞ്ഞു.

ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പെണ്‍കുട്ടി കടയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടി. ഇതിനിടെ രാജേഷ് കടന്ന് കളയുകയായിരുന്നു. പരാതി ലഭിച്ച ഉടൻ മൂന്ന് ടീമായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചു.

പെൺകുട്ടിയെയും അമ്മയെയും കൂട്ടിയാണ് പൊലീസ് തെരച്ചിൽ നടത്തിയത്. കെഎസ്ആർടിസി സ്റ്റാൻഡ് ഭാഗത്ത് നിന്ന് രാജേഷിനെ പെൺകുട്ടി തിരിച്ചറിഞ്ഞു. സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് പ്രതിയെ പിടികൂടി.

മൂവാറ്റുപുഴ, കടയ്ക്കൽ പൂയപ്പള്ളി, ആറ്റിങ്ങൽ തുടങ്ങി ഒൻപത് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

Also read: മരുത റോഡ് സഹകരണ ബാങ്ക് കവര്‍ച്ച: ഒരു പ്രതികൂടി മഹാരാഷ്ട്രയില്‍ നിന്ന് പിടിയില്‍, മൂന്നര കിലോ വെള്ളിയും കണ്ടെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.