കോട്ടയം : പ്രണയത്തില്‍ നിന്ന് പിന്മാറിയെന്ന് ആരോപിച്ച് യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് പിടിയില്‍. എരുമേലി സ്വദേശി ആഷിഖിനെയാണ് (26) വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ ദിവസം എരുമേലി ടൗണിൽ വച്ച് ഇയാൾ പെൺകുട്ടിയെ നേരില്‍ കണ്ടിരുന്നു. ബൈക്കിന് പിന്നിൽ കയറാൻ ആഷിഖ് ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി തയ്യാറായില്ല. പിന്നീട് വീട്ടിലെത്തി ആഷിഖ് യുവതിയെ മര്‍ദിക്കുകയായിരുന്നു.
Also read: നാല് വര്‍ഷം, 14 പെണ്‍ജീവനുകള്‍; പ്രണയ നൈരാശ്യം അതി തീവ്രമാവുമ്പോള്‍
പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് ശേഷവും പിറകേ നടന്ന് ശല്യപ്പെടുത്തുകയാണെന്നും വിവാഹം കഴിക്കാൻ നിർബന്ധിക്കുകയുമാണെന്നാണ് യുവതിയുടെ പരാതി.
ആഷിഖും പെൺകുട്ടിയും പ്രണയത്തിലായിരുന്ന സമയത്ത് വാട്ട്സ് ആപ്പ് വീഡിയോ കോള്‍ ദൃശ്യങ്ങൾ ആഷിഖ് സ്‌ക്രീൻ റെക്കോഡ് ചെയ്‌ത് സൂക്ഷിച്ചിരുന്നു. ഇത് പുറത്തുവിടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.