ETV Bharat / city

അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ കാണാതായ യുവാവിന്‍റെ കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചു - കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി

കപ്പലിൽ നിന്ന് യുവാവിനെ കാണാതായ വിവരം ചൊവ്വാഴ്‌ചയാണ് കപ്പൽ അധികൃതർ കുടുംബത്തിനെ അറിയിക്കുന്നത്

അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ കാണാതായ യുവാവിന്‍റെ കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചു

author img

By

Published : Feb 11, 2022, 9:50 AM IST

Updated : Feb 11, 2022, 12:39 PM IST

കോട്ടയം: കപ്പൽ യാത്രയ്ക്കിടയിൽ അറ്റ്ലാന്‍റിക് സമുദ്രത്തിൽ മലയാളി യുവാവ് ജസ്റ്റിനെ കാണാതായ സംഭവത്തിൽ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. വിഷയത്തിൽ മന്ത്രി വി എൻ വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്.

കപ്പൽ യാത്രയ്ക്കിടയിൽ അറ്റ്ലാന്‍റിക് സമുദ്രത്തിൽ മലയാളി യുവാവ് ജസ്റ്റിനെ കാണാതായി

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ എന്നിവർക്ക് കൊടിക്കുന്നിൽ സുരേഷ് എംപി നിവേദനം നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബിജെപി ജില്ല പ്രസിഡന്‍റ് ലിജിൻ ലാൽ എന്നിവർ ജസ്റ്റിന്‍റെ വീട് സന്ദർശിച്ചു.

യുവാവിനെ കാണാതായ വിവരം ചൊവ്വാഴ്‌ചയാണ് കപ്പൽ അധികൃതർ കുടുംബത്തിനെ അറിയിക്കുന്നത്. അതേ സമയം ജസ്റ്റിനെ കാണാതായെന്ന് കരുതുന്ന ഭാഗത്ത് വ്യാഴാഴ്‌ച തെരച്ചിൽ നിർത്തിയെന്നാണ് കുടുംബത്തിന് ലഭിക്കുന്ന വിവരം. കപ്പൽ അധികൃതരുമായി കൂടുതൽ ആശയവിനിമയം നടത്താൻ കഴിയാത്തതാണ് കുടുംബം നേരിടുന്ന പ്രധാന പ്രശ്നം. മകന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മാതാവ് കുഞ്ഞൂഞ്ഞമ്മയും സഹോദരങ്ങളായ സ്‌റ്റെഫിനും, ശിഖയും.

READ MORE: കപ്പൽ ജീവനക്കാരനായ മലയാളിയെ കാണാതായി

Last Updated : Feb 11, 2022, 12:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.