കോട്ടയം : എം.ജി.സർവകലാശാലയിലെ കൈക്കൂലിക്കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത്. ഭരണ അധികാര മാഫിയകളാണ് എം.ജിയെ ഭരിക്കുന്നതെന്നും സർവകലാശാല തകരുന്ന സാഹചര്യത്തിലേക്കാണ് കൊണ്ടുചെന്ന് എത്തിക്കുന്നതെന്നും അഭിജിത്ത് പറഞ്ഞു.
കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥ എട്ടാം ക്ലാസ് വിദ്യാഭ്യാസവുമായി സർവകലാശാലയിൽ ജോലി നേടി. പിന്നീട് 20 വർഷത്തിന് ശേഷം അഞ്ച് വർഷം കൊണ്ട് പത്താം ക്ലാസ് മുതല്‍ ബിരുദം വരെ നേടിയതിൽ ക്രമക്കേടുണ്ടോയെന്ന് അന്വേഷിക്കണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.
ALSO READ: 'മീന്‍സ്' : പുതിയ സംരംഭവുമായി ബിനോയ് കോടിയേരി
പൊതുസമൂഹത്തെയും വിദ്യാഭ്യാസ മേഖലയേയും തകർക്കാൻ ഒരു മന്ത്രിയും കൂട്ടാളികളും ഇറങ്ങിപ്പുറപ്പെടുകയാണ്. അതിനാൽ സർവകലാശാലയിലെ അഴിമതികൾക്കും, കൈക്കൂലിക്കുമെതിരെ വെള്ളിയാഴ്ച എം.ജി.സർവകലാശാല ആസ്ഥാനത്തേക്ക് കെ.എസ്.യു മാർച്ച് സംഘടിപ്പിക്കുമെന്നും കെ.എം അഭിജിത്ത് അറിയിച്ചു.