കോട്ടയം: മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കലക്‌ട്രേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ഗാന്ധി സ്ക്വയറിൽ നിന്നാരംഭിച്ച പ്രകടനം കലക്ട്രേറ്റ് പടിക്കൽ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവർത്തകർ ബാരിക്കേഡുകൾ തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. ബിജെപി വക്താവ് നാരായണൻ നമ്പൂതിരി ഉൾപ്പടെ നിരവധി പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. മടങ്ങിപോകാന്‍ തയ്യാറാകാതിരുന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി ജില്ലാ പ്രസിഡന്‍റ് നോബിൾ ജോസഫ് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്‌തു.
കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കോട്ടയത്ത് യുവമോര്‍ച്ച മാര്‍ച്ച് - കെ.ടി ജലീല്‍ സ്വര്‍ണകടത്ത് വാര്‍ത്തകള്‍
പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി