ETV Bharat / city

ക്ഷേത്രത്തിലെ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന വിളക്കുകൾ കവർന്നു; ശാന്തി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍ - കോട്ടയം ക്ഷേത്രം മോഷണം അറസ്റ്റ്

കോട്ടയം മുണ്ടക്കയം ഇളംകാട് കൊടുങ്ങ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ വിളക്കുകളാണ് മോഷണം പോയത്

കോട്ടയം വിളക്കുകള്‍ കവര്‍ന്നു  kottayam temple theft  two arrested in temple theft  കോട്ടയം ക്ഷേത്രം മോഷണം അറസ്റ്റ്  ഇളംകാട് കൊടുങ്ങ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കവര്‍ച്ച
ക്ഷേത്രത്തിലെ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന വിളക്കുകൾ കവർന്നു; ശാന്തി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍
author img

By

Published : Jun 9, 2022, 3:27 PM IST

കോട്ടയം: മുണ്ടക്കയം ഇളംകാട് കൊടുങ്ങ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മൂന്ന് ലക്ഷം രൂപ വിലവരുന്ന ഓട്ടുവിളക്കുകള്‍ മോഷ്‌ടിച്ച കേസില്‍ ശാന്തി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ക്ഷേത്രം ശാന്തി ചേര്‍ത്തല പടിഞ്ഞാറ്റതുമ്പയില്‍ പ്രസാദ് (45), മുന്‍ ശാന്തി ഇളംകാട് കൊടുങ്ങ വെട്ടത്ത് സബിന്‍ (കുക്കു-30) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്‌തത്. ക്ഷേത്ര ഭരണ സമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

പുനരുദ്ധാരണം നടക്കുന്ന ക്ഷേത്രമായതിനാല്‍ പൂട്ടിയിടാത്ത മുറിക്കുള്ളിലായിരുന്നു വില പിടിപ്പുള്ള നിലവിളക്കുകളും മറ്റ് ഓട്ടുവിളക്കുകളും സൂക്ഷിച്ചിരുന്നത്. മാസ പൂജ മാത്രം നടത്താറുള്ള ക്ഷേത്രത്തില്‍ പലപ്പോഴായി മോഷണം നടന്നിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഏപ്രിൽ ആദ്യം മുതൽ മെയ് 25 വരെയുളള ദിവസങ്ങളിലാണ് വിളക്കുകൾ മോഷ്‌ടിച്ചത്. പ്രസാദ് നിലവിളക്കുകൾ സബിന് കൈമാറുകയും ഇയാൾ ഇവ മാന്നാറിൽ വില്‍ക്കുകയുമായിരുന്നു.

Also read: വലിയ സൈസിലുള്ള ഷൂസ് ഉപയോഗിച്ച് നിലത്ത് അടയാളമുണ്ടാക്കി, സ്വന്തം വീട്ടില്‍ മോഷണത്തിന് 'പ്രൊഫഷണൽ സ്റ്റൈല്‍', ഒടുവില്‍ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.