ETV Bharat / city

പരിസ്ഥിത സൗഹൃദ ബജറ്റുമായി കോട്ടയം നഗരസഭ - കോട്ടയം നഗരസഭ പരിസ്ഥിതി സൗഹൃദ ബജറ്റ്

പ്ലാസ്റ്റിക്കിൽ നിന്നും ബയോഡീസൽ ഉത്‌പാദനം തുടങ്ങി വിവിധ പദ്ധതികളുമായി കോട്ടയം നഗരസഭ

kottayam municipality budget latest  eco friendly budget of kottayam muncipality  കോട്ടയം നഗരസഭ പരിസ്ഥിതി സൗഹൃദ ബജറ്റ്  സമ്പൂർണ മാലിന്യ നിർമാർജ്ജനം കോട്ടയം നഗരസഭ ബജറ്റ്
പ്ലാസ്റ്റിക്കിൽ നിന്നും ബയോഡീസൽ ഉത്‌പാദനം; സമ്പൂർണ മാലിന്യ നിർമാർജ്ജനത്തിനായി വിവിധ പദ്ധതികളുമായി കോട്ടയം നഗരസഭ
author img

By

Published : Mar 26, 2022, 7:52 PM IST

കോട്ടയം: സമ്പൂർണ മാലിന്യ നിർമാർജനം ലക്ഷ്യവച്ചുള്ള പദ്ധതികൾക്ക് പ്രാമുഖ്യം നൽകി കോട്ടയം നഗരസഭയുടെ 2022-2023 ബജറ്റ്. പരിസ്ഥിതി സൗഹൃദം എന്ന ലക്ഷ്യത്തിന് പ്രഥമ പരിഗണന നൽകുന്നതിനൊപ്പം സ്ത്രീ സൗഹൃദത്തിനും വലിയ പ്രാധാന്യം ബജറ്റിൽ നൽകുന്നുണ്ട്. സമ്പൂർണ മാലിന്യ നിർമാർജ്ജനത്തിനായി സംസ്ഥാന സർക്കാരിന്‍റെയും ശുചിത്വ മിഷന്‍റെയും സഹായം തേടുന്നതിനൊപ്പം കേന്ദ്ര ഗവൺമെന്‍റ് സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് സമ്പൂർണ മാലിന്യ സംസ്‌കരണത്തിനുള്ള പദ്ധതി നടപ്പാക്കും.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ പ്ലാസ്റ്റിക്കിൽ നിന്നും ബയോഡീസൽ ഉത്‌പാദനം തുടങ്ങും. ശുചിത്വ മേഖലയിൽ ലോക ബാങ്കിൽ നിന്നും ലഭ്യമാകുന്ന ധനസഹായം ഉപയോഗിച്ച് 'ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയം' പദ്ധതി നടപ്പിലാക്കും. വീടുകളിൽ നിന്നും മാലിന്യ ശേഖരണത്തിനായി യൂസർ ഫീ ഈടാക്കി ഇ ഓട്ടോ സംവിധാനം നടപ്പിലാക്കും, ഇതിനായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

സ്‌മാര്‍ട്ട് ഗാർബേജ് മോണിറ്ററിങ് ആപ്പ് സംവിധാനത്തിനായി 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കൊതുക് നിവാരണ പദ്ധതിയ്ക്കായി 5 ലക്ഷം, ഇരുമ്പ് നെറ്റുകൾ സ്ഥാപിയ്ക്കുന്നതിന് 20 ലക്ഷം രൂപ, ഓടകളിൽ മലിനീകരണ പ്ലാന്‍റുകള്‍ സ്ഥാപിയ്ക്കുന്നതിന് 30 ലക്ഷം, പോള വാരൽ യന്ത്രം വാങ്ങുന്നതിന് 30 ലക്ഷം, വീടുകളിൽ ഇലക്ട്രിക് ഇൻസിനറേറ്ററുകൾ നൽകുന്നതിന് 20 ലക്ഷം രൂപ എന്നിവയും ബജറ്റില്‍ വകയിരുത്തി. കുടുംബശ്രീ വഴി ഹോം നേഴ്‌സിങ് സേവനം ലഭ്യക്കുക വഴി സ്ത്രീ ശാക്തീകരണത്തിനും ബജറ്റ് ലക്ഷ്യം വയ്ക്കുന്നു.

സ്‌ത്രീ സൗഹൃദ ബജറ്റ്: കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി സീസണൽ പഴവർഗങ്ങളുടെ ഫുഡ് പ്രോസസിങ് യൂണിറ്റുകൾ രൂപീകരിയ്ക്കും. എംഎൽ റോഡിൽ വനിത ഷോപ്പിങ് മാൾ നിർമാണത്തിന് ഒരു കോടി രൂപയും ബ്രെസ്റ്റ് ക്യാൻസർ നിർണയ ക്യാമ്പിനായി 10 ലക്ഷം രൂപയും വകയിരുത്തി. നഗരസഭയുടെ ഡിജിറ്റൈലൈസേഷൻ പ്രവർത്തനങ്ങൾക്ക് 70 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

തിരുനക്കരയിൽ നിർമിയ്ക്കുന്ന ശതാബ്‌ദി സ്‌മാരക മൾട്ടിപ്ലക്‌സ് കം ബസ് ബേയുടെ ഡിപിആർ തയാറാക്കുന്നതിനായി 75 ലക്ഷം രൂപ വകയിരുത്തി. സൗരോർജ്ജ പ്ലാന്‍റുകള്‍ സ്ഥാപിയ്ക്കുന്നതിന് 15 ലക്ഷം രൂപ, മഴക്കാലത്ത് റോഡുകൾ തകർന്ന് രൂപപ്പെടുന്ന കുഴികൾ കോൾഡ് മിക്‌സ് ഷെൽമാക് മിശ്രിതം ഉപയോഗിച്ച് സഞ്ചാര യോഗ്യമാക്കുന്നതിന് 30 ലക്ഷം രൂപയും വകയിരുത്തി. നാഗമ്പടം നെഹ്‌റു സ്റ്റേഡിയം ഗ്രീൻഫീൽഡ് സ്റ്റേഡിയമാക്കുന്നതിനായി ഒരു കോടി രൂപ വായ്‌പയായി കണ്ടെത്തും.

കുട്ടികൾക്കായി മിനി പാർക്ക്: 'വൺ സ്റ്റേഷൻ വൺ പ്രോഡക്‌റ്റ്' എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി റെയിൽവേ സ്റ്റേഷനിൽ സുഗന്ധദ്രവ്യങ്ങളുടെ വാണിജ്യ ശൃംഖല തുടങ്ങും. സ്റ്റാർട്ടപ്പുകൾ ആരംഭിക്കും. തെരുവ് നായകളെ തിരിച്ചറിയുന്നതിന് ജിയോടാഗിങിനായി 15 ലക്ഷം, വയസ്‌കര കുന്നിൽ നഗരസഭ ഫ്ലാറ്റ് നിർമാണത്തിന്‍റെ ഡിപിആർ തയാറാക്കുന്നതിന് 10 ലക്ഷം, നാഗമ്പടത്ത് ബോട്ട് ജെട്ടി നിർമിച്ച് മീനച്ചിലാറിലൂടെ ജല ടൂറിസത്തിന് 12.50 ലക്ഷം എന്നിവയും ബജറ്റില്‍ വകയിരുത്തി. എലിപ്പുലിക്കാട്ടുകടവിൽ സായാഹ്ന വിശ്രമ കേന്ദ്രവും തിരുവാതുക്കലിൽ കുട്ടികൾക്കായി മിനി പാർക്കും നിർമിയ്ക്കും.

വിവിധ വാർഡുകളിലെ കുടിവെള്ള പദ്ധതികൾക്കായി മൂന്ന് കോടി രൂപ, വാട്ടർ കിയോസ്‌ക്കുകൾക്ക് 25 ലക്ഷം, മരുന്നുകൾ വാങ്ങി നൽകുന്ന പദ്ധതിയ്ക്ക് 66 ലക്ഷം, പ്രീമെട്രിക് ഹോസ്റ്റലിനായി ഒരു കോടി, പാടശേഖരങ്ങളിൽ ഡീ വാട്ടറിങ് സൗകര്യത്തിന് 30 ലക്ഷം എന്നിവയും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. സിഎസ്ആർ ഫണ്ട് ലഭ്യമാക്കി തിരുനക്കര മൈതാനം, ശാസ്ത്രി റോഡ്, പ്രധാന ജങ്‌ഷനുകള്‍, വീഥികൾ എന്നിവ മോടിപ്പിടിപ്പിയ്ക്കും. ഭിന്നശേഷിക്കാര്‍ക്കായി ജെൻഡർ റിസോഴസ് സെന്‍റര്‍, 'ടേക്ക് എ ബ്രേക്ക്' പദ്ധതി, ചാർജിങ് സ്റ്റേഷനുകൾ, ഫുട്‌പാത്ത് നവീകരണം തുടങ്ങിയവയും ബജറ്റിലൂടെ ലക്ഷ്യമിടുന്നു.

Also read: കെ - റെയിൽ സർവേ : വകുപ്പുകൾ തമ്മിൽ ഏകോപനമില്ല, കേരളത്തെ ശ്രീലങ്കയാക്കി മാറ്റരുതെന്ന് വി.ഡി സതീശൻ

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.