കോട്ടയം: പാലായിൽ നിന്നും കാണാതായ രണ്ട് പ്ലസ് വൺ വിദ്യാർഥിനികളെ കണ്ടെത്തി. ഈരാറ്റുപേട്ടയിൽ നിന്നാണ് പാലാ പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്. കുട്ടികൾ ഹോസ്റ്റലിൽ നിന്നും ഇറങ്ങി ഈരാറ്റുപേട്ടയ്ക്ക് കറങ്ങാൻ പോയതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
സിനിമ കാണാനാണ് പോയതെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞു. എന്നാൽ ആറു മണിക്കൂറോളം കുട്ടികളെ കാണാതായത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. പാലാ മുരുക്കുമ്പുഴയിലെ പ്രീമെട്രിക് ഹോസ്റ്റലിൽ നിന്നുമാണ് വ്യാഴാഴ്‌ച രാവിലെ പെൺകുട്ടികളെ കാണാതായത്.
പ്ലസ് വൺ വിദ്യാർഥിനികളായ ഇരുവരും ഈരാറ്റുപേട്ട, വാഗമൺ സ്വദേശികളാണ്. പെൺകുട്ടികളെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്ന് സ്‌കൂൾ അധികൃതരുടെ മൊഴിയെടുത്ത് പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് സിസിടിവി ക്യാമറകൾ പിൻതുടർന്നാണ് പൊലീസ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ പാലായിൽ എത്തിച്ച ശേഷം ഹോസ്റ്റലിലേയ്ക്ക് അയക്കും.
READ MORE: പാലായിൽ സ്‌കൂളിലേയ്ക്ക് പോകാനിറങ്ങിയ പെൺകുട്ടികളെ കാണാതായി