ETV Bharat / city

വിവാഹ വാഗ്‌ദാനം നല്‍കി ദലിത് യുവതിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി ; പാലായില്‍ യുവാവ് അറസ്റ്റില്‍ - kottayam dalit woman rape case

യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയതായും പരാതി

വിവാഹ വാഗ്‌ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു  പാലാ പീഡനം യുവാവ് അറസ്റ്റ്  കോട്ടയം ദലിത് യുവതി പീഡനം  kottayam dalit woman rape case  pala rape case arrest
വിവാഹ വാഗ്‌ദാനം നല്‍കി ദലിത് യുവതിയെ പീഡിപ്പിച്ചു; പാലായില്‍ ഒരാള്‍ അറസ്റ്റില്‍
author img

By

Published : Dec 24, 2021, 7:42 PM IST

കോട്ടയം : വിവാഹ വാഗ്‌ദാനം നല്‍കി ദലിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കൊടുമ്പിടി സ്വദേശി സുദീപ് സന്തോഷിനെയാണ് (25) പാലാ പൊലീസ് അറസ്റ്റ് ചെയ്‌തത്. പാലായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്ന യുവതിയെ ഇയാള്‍ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.

Also read: പ്രണയ വിവാഹത്തിന് സഹായിച്ചതിന് ക്വട്ടേഷന്‍ ആക്രമണം ; വധുവിന്‍റെ മാതാപിതാക്കളും അക്രമിസംഘവും പിടിയില്‍

മാസങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. യുവാവ് വിവാഹ വാഗ്‌ദാനത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് യുവതി പാലാ പൊലീസില്‍ പരാതി നല്‍കി. യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ സുദീപ് മൊബൈലില്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.