ETV Bharat / city

കോട്ടയം ജില്ലയിൽ എട്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - kottayam

രോഗം സ്ഥിരീകരിച്ച എട്ടു പേരില്‍ ഏഴു പേര്‍ വിദേശത്തുനിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നുമാണ് എത്തിയത്

കൊവിഡ് 19 അപ്ഡേഷൻ  covid updates  kottayam  kottayam covid updates
കോട്ടയം ജില്ലയിൽ ഇന്ന് എട്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
author img

By

Published : Jun 9, 2020, 7:28 PM IST

കോട്ടയം: ജില്ലയിൽ ചൊവ്വാഴ്ച എട്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എട്ടു പേരില്‍ ഏഴു പേര്‍ വിദേശത്തുനിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നുമാണ് എത്തിയത്. ഇതില്‍ നാലു പേര്‍ ഒരേ വിമാനത്തിലെ യാത്രക്കാരായിരുന്നു. ചങ്ങനാശേരി ചെത്തിപ്പുഴയിലെ കൊവിഡ് കെയര്‍ സെന്‍ററില്‍ കഴിഞ്ഞിരുന്ന നെടുംകുന്നം, കൊല്ലാട്, പെരുമ്പായിക്കാട് സ്വദേശികളും മാങ്ങാനത്തെ ക്വാറന്‍റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കടുത്തുരുത്തി വല്ലശ്ശേരി സ്വദേശിയുമാണ് മെയ് 27ന് അബുദാബി-കൊച്ചി വിമാനത്തില്‍ ഒരുമിച്ച് എത്തിയവർ. ഇവര്‍ക്കു പുറമെ മെയ് 28ന് തജാക്കിസ്ഥാനില്‍ നിന്നെത്തി കോതനല്ലൂരിലെ ക്വാറന്‍റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ്, കങ്ങഴ സ്വദേശികൾക്കും ഇതേ ദിവസം ദുബായില്‍നിന്നെത്തി മാങ്ങാനത്തെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന നാലു കോടി സ്വദേശിക്കും, ജൂണ്‍ മൂന്നിന് ഡില്‍ഹിയില്‍നിന്ന് വിമാനത്തിലെത്തിയ മുളക്കുളം സ്വദേശിക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

മുളക്കുളം സ്വദേശിയുടെ ഭര്‍ത്താവിന് നേരത്തെ രോഗം സ്ഥിരീകരിച്ച് എറണാകുളത്ത് ചികത്സയിലാണ്. ഇവരുടെ 33 ദിവസമായ കുട്ടിയുടെ പരിശോധന ഫലം നെഗറ്റിവാണ്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 41 ആയി. 21 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും 19 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ്. അതേ സമയം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മേലുകാവ് സ്വദേശിയും വെള്ളാവൂര്‍ സ്വദേശിയും വൈറസ് മുക്തരായി ആശുപത്രി വിട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.