കോട്ടയം: കോട്ടയത്ത് 204 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 197 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. പുതുതായി എത്തിയ 3187 പേരുടെ പരിശോധന ഫലത്തിലാണ് 204 പേരെ രോഗ ബാധിതരായി കണ്ടെത്തിയത്. 102 പേര്‍ രോഗമുക്തി നേടി. കോട്ടയം മുൻസിപ്പാലിറ്റി പരിധിയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ രോഗബാധിതരായുള്ളത്. 27 പേർക്കാണ് മുൻസിപ്പാലിറ്റിയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്.
കുറിച്ചി ഗ്രാമപഞ്ചായത്തിൽ 13 പേർക്കും, ഏറ്റുമാനൂർ മേഖലയിൽ 12 പേർക്കും സമ്പർക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ചു. ചിറക്കടവ് മേഖലയിൽ 10 പേർക്കും മൂന്നിലവ് മേഖലയിൽ ഒമ്പത് പേർക്കും ചങ്ങനാശേരി, കടുത്തുരുത്തി, തിരുവാർപ്പ് എന്നിവിടങ്ങളിലായി എട്ട് പേർക്കുവീതവും, മണർകാട്, വിജയപുരം ഗ്രാമപഞ്ചായത്തുകളിൽ ഏഴ് പേർക്കുവീതവും, വാകത്താന്നത്ത് ആറ് പേർക്കും, ഈരാറ്റുപേട്ട, പൂഞ്ഞാർ തെക്കെക്കര, വാഴപ്പള്ളി എന്നിവിടങ്ങളിലായി അഞ്ച് പേർക്ക് എന്നിങ്ങനെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഏഴ് പേരും രോഗബാധിതരുടെ പട്ടികയിലുണ്ട്. ഇതോടെ ജില്ലയിൽ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2331 ആയി. ജില്ലയിൽ ആകെ 20018 പേര്‍ നിരീക്ഷണത്തിലുണ്ട്.