കോട്ടയം : ബേക്കർ ജംഗ്ഷനിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിനും ബൈക്കിനും പിന്നിൽ ഇടിച്ച ശേഷം റോഡിന് ഇടതുവശത്തെ താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.
ചാലുകുന്ന് സ്വദേശികളായ വയോധിക ദമ്പതികൾ സഞ്ചരിച്ച കാർ ബേക്കർ ജംഗ്‌ഷനിലെ ടയർ കടയ്ക്ക് സമീപം വച്ച് നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് ഇവരുടെ കാറിന് മുമ്പിലായി ഓർത്തഡോക്സ് സഭാ വൈദികൻ സഞ്ചരിച്ച മറ്റൊരു കാറിൽ ഇടിക്കുകയും ഇടതുഭാഗത്തെ താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു.
ഈ ഭാഗത്തെ കടയിലെ ടയറുകളുടെ മുകളിലേക്ക് വീണ കാറിൽ നിന്ന് പുകയുയർന്നതും പരിഭ്രാന്തി പരത്തി. കാർ വീഴുന്നതിനിടെ റോഡിൽ പാർക്ക് ചെയ്‌തിരുന്ന ഒരു ബൈക്കിലും തട്ടിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടർന്ന് വെസ്റ്റ് പൊലീസും സ്‌ഥലത്തെത്തി.