ETV Bharat / city

ആംബുലന്‍സ് വൈദ്യുത പോസ്റ്റിലിടിച്ചു ; കോട്ടയത്ത് ആശുപത്രി ജീവനക്കാരി മരിച്ചു - കോട്ടയത്ത് വാഹനാപകടത്തിൽ യുവതി മരിച്ചു

ആംബുലൻസ് വൈദ്യുത പോസ്റ്റിലിടിച്ച് ആശുപത്രിയിലെ ശുചീകരണ തൊഴിലാളി മരിച്ചു

kottayam ambulance accident  ambulance accident news  ambulance accident news kottayam  woman died  ambulance accident woman died  ambulance accident woman died  കോട്ടയത്ത് വാഹനാപകടം  കോട്ടയത്ത് വാഹനാപകടം വാർത്ത  കോട്ടയത്ത് വാഹനാപകടത്തിൽ യുവതി മരിച്ചു  കോട്ടയത്ത് വാഹനാപകടം വാർത്ത
കോട്ടയത്ത് വാഹനാപകടം: ആശുപത്രി ജീവനക്കാരി മരിച്ചു
author img

By

Published : Sep 27, 2021, 4:46 PM IST

Updated : Sep 27, 2021, 5:30 PM IST

കോട്ടയം : വൈക്കത്ത് വാഹനാപകടത്തിൽ ആശുപത്രി ജീവനക്കാരി മരിച്ചു. കാറിൽ ഇടിക്കാതിരിക്കാൻ വാഹനം വെട്ടിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുത പോസ്റ്റിലിടിച്ചാണ് അപകടം.

തലയോലപ്പറമ്പ് പൊതി മേഴ്‌സി ആശുപത്രിയിലെ ശുചീകരണ തൊഴിലാളി സനജയാണ് (35) മരിച്ചത്. ആംബുലൻസിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരായ ജെസി, മേരി, ആംബുലൻസ് ഡ്രൈവർ രഞ്‌ജിത്ത് എന്നിവർക്ക് പരിക്കേറ്റു.

ആംബുലന്‍സ് വൈദ്യുത പോസ്റ്റിലിടിച്ചു ; കോട്ടയത്ത് ആശുപത്രി ജീവനക്കാരി മരിച്ചു

ALSO READ: നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു

ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് തെറിച്ചുവീണ സനജയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റവരെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ സനജയെ വിദഗ്‌ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വൈക്കം വലിയകവലയ്ക്ക് സമീപം വൈപ്പിൻ പടിയിൽ തിങ്കളാഴ്‌ച രാവിലെയായിരുന്നു അപകടം. പണിമുടക്ക് ആയിരുന്നതിനാൽ ആശുപത്രിയിലെ ആംബുലൻസിൽ ജീവനക്കാരെ കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.

Last Updated : Sep 27, 2021, 5:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.