കോട്ടയത്തെ കോൺഗ്രസ് നേതൃത്വവുമായി നല്ല ബന്ധമാണുള്ളതെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ മാണി. കോട്ടയം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശികമായ വിഷയങ്ങള്‍ മാത്രമാണുള്ളത്. അത് കോണ്‍ഗ്രസിന്‍റെ ആഭ്യന്തരകാര്യ കാര്യമാണ്.കോട്ടയത്തെ വികസന പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് കാരണമാവും. കോട്ടയത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാന്‍ കഴിയണം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം മറികടക്കാന്‍ ഇക്കുറി കഴിയണമെന്നും ജോസ് കെ മാണി പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വവുമായി നല്ല ബന്ധത്തിലാണെന്ന് ജോസ് കെ മാണി - യു ഡി എഫ്
പ്രാദേശികമായ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസം ആഭ്യന്തരകാര്യമെന്ന് ജോസ് കെ മാണി
കോട്ടയത്തെ കോൺഗ്രസ് നേതൃത്വവുമായി നല്ല ബന്ധമാണുള്ളതെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ മാണി. കോട്ടയം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശികമായ വിഷയങ്ങള്‍ മാത്രമാണുള്ളത്. അത് കോണ്‍ഗ്രസിന്‍റെ ആഭ്യന്തരകാര്യ കാര്യമാണ്.കോട്ടയത്തെ വികസന പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് കാരണമാവും. കോട്ടയത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാന്‍ കഴിയണം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം മറികടക്കാന്‍ ഇക്കുറി കഴിയണമെന്നും ജോസ് കെ മാണി പറഞ്ഞു.
Body:പിറവത്ത് എത്തിയ ജോസ് കെ മാണിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ കൂകിവിളിച്ചതിനെപ്പറ്റി ആരാഞ്ഞപ്പോൾ ആയിരുന്നു ജോസ് കെ മാണിയുടെ മറുപടി. പിറവത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടി എടുത്തത് കോൺഗ്രസിലെ ആഭ്യന്തര കാര്യം മാത്രമാണ്. പ്രാദേശിക കാര്യങ്ങൾ കാര്യമാക്കേണ്ടതില്ല. കോൺഗ്രസുമായി തർക്കങ്ങളൊന്നും ഇല്ലെന്നു ആയിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
കോട്ടയത്ത് കഴിഞ്ഞ പത്തുവർഷങ്ങളിൽ ഉണ്ടായ വികസന പ്രവർത്തനങ്ങൾ കോട്ടയത്തെ യു ഡി എഫ് സ്ഥാനാർഥിയുടെ വിജയത്തിന് പ്രധാനഘടകം ആകുമെന്നും, അദ്ദേഹം പറഞ്ഞു. കോട്ടയത്തെ ഒരു വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റാൻ സാധിക്കണം. വിദ്യാർഥികൾ പഠനത്തിനായി വെളിയിലേക്ക് പോകുന്നത് ഒഴിവാക്കി ഇവിടെ തന്നെ നിലനിർത്താൻ, സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിർമിച്ച് പ്രവർത്തിക്കുന്ന ആദ്യ ഐഐഐടി കോട്ടയം ജില്ലയിലാണ്. വൺ എംപി വൺ ഐഡിയ പ്രോഗ്രാമിലൂടെ ഒട്ടേറെ മികച്ച പദ്ധതികൾ മുന്നോട്ടു കൊണ്ടുവരാൻ താൻ എം പി യായിരിക്കെ സാധിച്ചിട്ടുണ്ടെന്നാണ് ജോസ് കെ മാണി പറയുന്നോ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് ലഭിച്ച ഭൂരിപക്ഷം മറികടക്കുകയാണ് ലക്ഷ്യം, അതിനുള്ള വികസന അടിത്തറ കോട്ടയത്ത് പാകിയിട്ടുണ്ട്. രാജ്യസഭയിലേക്ക് മാറിയ ശേഷവും കോട്ടയത്ത് വികസനത്തിന് കുറവ് വന്നിട്ടില്ല. താൻ മണ്ഡലത്തെ ഉപേക്ഷിച്ചു പോയിട്ടില്ല. പാർലമെൻറിൽ നിന്നും ലഭിക്കുന്ന തുക പൂർണമായും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ചിലവഴിക്കാനുള്ള പദ്ധതി രൂപരേഖ സമർപ്പിച്ചാണ് രാജ്യസഭയിലേക്ക് പോയത്. താൻ ചെയ്ത വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാവും തോമസ് ചാഴികാടൻ കോട്ടയത്ത് നടത്തുകയെന്നും കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിലൂടെ ജോസ് കെ മാണി പ്രതികരിച്ചു.
Conclusion:ഇ ടിവി ഭാരത് കോട്ടയം