ETV Bharat / city

കെവിന്‍ വധക്കേസില്‍ വിധി ഇന്ന് - കെവിന്‍ വധക്കേസില്‍ വിധി നാളെ

പതിനാലാം തീയതി വിധിപറയാന്‍ തീരുമാനിച്ചിരുന്നെങ്കിലും ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ലാത്ത സാഹചര്യത്തിലാണ് കോടതി കേസ് മാറ്റിവെച്ചത്.

കെവിന്‍ വധക്കേസില്‍ വിധി ഇന്ന്
author img

By

Published : Aug 22, 2019, 3:53 AM IST

കോട്ടയം: കെവിന്‍ വധക്കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. മൂന്നു മാസം കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് കേസില്‍ വിധി പറയുന്നത്. പതിനാലാം തീയതി വിധി പറയാന്‍ തീരുമാനിച്ചിരുന്നെങ്കിലും ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ലാത്ത സാഹചര്യത്തിലാണ് കോടതി കേസ് മാറ്റി വെച്ചത്.

പതിനാലാം തീയതി കേസ് പരിഗണിച്ചപ്പോള്‍ ദുരഭിമാന കൊലയില്‍ ഇരുഭാഗവും ഒരിക്കല്‍കൂടി നിലപാടുകള്‍ വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പ്രതിഭാഗവും വാദിഭാഗവും അവരവരുടെ നിലപാടുകള്‍ അറിയിച്ചു. നീനുവിന്‍റെയും കെവിന്‍റെ അച്ഛന്‍റെയും മൊഴികള്‍ ഉയര്‍ത്തിക്കാട്ടി പ്രോസിക്യൂഷന്‍ ദുരഭിമാനക്കൊലയെന്ന് ചൂണ്ടിക്കാണിച്ചു. എന്നാല്‍ വിവാഹം നടത്തിക്കൊടുക്കാന്‍ നീനുവിന്‍റെ അച്ഛന്‍ തയ്യാറായിരുന്നുവെന്നാണ് പ്രതിഭാഗം വാദിച്ചത്. മൂന്നു മാസം നീണ്ട വിചാരണ വേളയില്‍ 113 സാക്ഷികളെ കോടതി വിസ്തരിച്ചു. 238 പ്രമാണങ്ങളും 55 തൊണ്ടിമുതലുകളും കോടതി അംഗീകരിച്ചു. നീനുവിന്‍റെ സഹോദരന്‍ ഷാനു ചാക്കോ ഒന്നാം പ്രതിയായ കേസില്‍ 14 പ്രതികളാണുള്ളത്. നിനുവിന്‍റെ അച്ഛന്‍ ചാക്കോ കേസിലെ അഞ്ചാം പ്രതിയാണ്. കൊലപാതകം, ഗൂഢാലോചന എന്നിവ ഉള്‍പ്പെടെ പത്ത് വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

Intro:കെവിന്‍ വധക്കേസില്‍ വിധി നാളെ. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയും
Body:മൂന്നുമാസം കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് വിധി പറയുന്നത് . പതിനാലാം തീയതി വിധിപറയാന്‍ തീരുമാനിച്ചിരുന്നെങ്കിലും ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ലാത്ത സാഹചര്യത്തില്‍ കേസ് മാറ്റി വെക്കുകയായിരുന്നു. പതിനാലാം തീയതി കേസ് പരിഗണിച്ചപ്പോള്‍ ദുരഭിമാന കൊലയില്‍ ഇരുഭാഗവും ഒരിക്കല്‍കൂടി നിലപാടുകള്‍ വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് പ്രതിഭാഗവും വാദി ഭാഗവും അവരുടെ നിലപാടുകള്‍ അറിയിച്ചു. നീനുവിന്റെയും കെവിന്റെ അച്ഛന്റെയും മൊഴികള്‍ ഉയര്‍ത്തിക്കാട്ടി പ്രോസിക്യൂഷന്‍ ദുരഭിമാനക്കൊലയെന്ന് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വിവാഹം നടത്തിക്കൊടുക്കാന്‍ നീനുവിന്റെ അച്ഛന്‍ തയ്യാറായിരുന്നുവെന്നാണ് പ്രതിഭാഗം വാദിക്കുന്നു. മൂന്നു മാസം നീണ്ട വിചാരണ വേളയില്‍ 113 സാക്ഷികളെ കോടതി വിസ്തരിച്ചു. 238 പ്രമാണങ്ങളും 55 തൊണ്ടിമുതലുകളും കോടതി അംഗീകരിച്ചു. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഒന്നാം പ്രതിയായ കേസില്‍ 14 പ്രതികളാണുള്ളത്. നിനുന്റെ അച്ഛന്‍ ചാക്കോ അഞ്ചാം പ്രതിയാണ്. കൊലപാതകം ഗൂഢാലോചന എന്നിവ ഉള്‍പ്പെടെ പത്തു വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.Conclusion:Etv bharat kottayam
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.