ETV Bharat / city

കെവിന്‍ വധത്തില്‍ സാങ്കേതിക തെളിവുകൾ അടിസ്ഥാനമാക്കി വിചാരണ - കെവിന്‍ വധം

കേസുമായി ബന്ധപ്പെട്ട് സാങ്കേതിക തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വിസ്താരം ആണ് ഇന്നു കോടതിയിൽ പൂർത്തിയായത്

കെവിന്‍ വധം : പ്രതികളുമായി സംസാരിച്ചതിന്‍റെ ഓഡിയോ റെക്കോർഡുകള്‍ എ എസ് ഐ അയച്ചു തന്നിരുന്നതായി എസ് ഐ യുടെ മൊഴി
author img

By

Published : May 14, 2019, 8:35 PM IST

Updated : May 14, 2019, 10:18 PM IST

കോട്ടയം : കെവിനെ കാണാതായ ശേഷം ഒന്നാംപ്രതി ഷാനു ചാക്കോയുമായി ബന്ധപെട്ട രേഖകള്‍ എ എസ് ഐ അയച്ചു തന്നിരുന്നതായി സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ അനിൽ കുമാറിന്‍റെ മൊഴി. ഗാന്ധിനഗർ സ്റ്റേഷനിലെ എ എസ് ഐ ബിജു ഷാനു ചാക്കോയുടെ തിരിച്ചറിയൽ രേഖകളും പ്രതികളുമായി സംസാരിച്ചതിൻെറ ഓഡിയോ റെക്കോർഡുകളും അയച്ചു തന്നിരുന്നതായാണ് അനിൽ കുമാർ മൊഴി നൽകിയത്.

കെവിന്‍ വധത്തില്‍ സാങ്കേതിക തെളിവുകൾ അടിസ്ഥാനമാക്കി വിചാരണ
കെവിനെ കാണാതായതിനു തൊട്ടുപിന്നാലെയാണ് ഇവ വാട്സ്ആപ്പ് വഴി അയച്ച് തന്നതെന്നും അനിൽകുമാർ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ നജീബിന്‍റെ മൊഴിയും കോടതി രേഖപ്പെടുത്തി. 2018 മെയ് 27 ന് പുലർച്ചെ കേസിൽ ഉൾപ്പെട്ടിരുന്ന വാഹനങ്ങൾ തിരുവനന്തപുരം ഭാഗത്തേക്കും, കോട്ടയം ഭാഗത്തേക്കും പോയത് വേഗ പരിധി ലംഘിച്ചാണെന്ന് നജീബ് മൊഴിനൽകി. കാക്കനാട്ടെ സെർവർ ചുമതലയുള്ള ഉദ്യോഗസ്ഥൻ ആണ് നജീബ്. ഇന്നു നടന്ന വിചാരണയിൽ സാങ്കേതിക തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വിസ്താരം ആണ് പൂർത്തിയായത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവയും കോടതി പരിശോധിച്ചു.

ചാലിയേക്കര സ്വദേശിയായ രാജീവിന്‍റെ കടയിലെയും വീട്ടിലെയും ദൃശ്യങ്ങളും കോടതി പരിശോധിച്ചു. ഇന്നോവ കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ രാജീവ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ ഗാന്ധിനഗറിലെ ഹോട്ടൽ ജീവനക്കാരിയായ എലിസബത്ത്, നിസാനി മാന്നാനത്തെ സ്വകാര്യ സ്കൂളിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഷിനു എന്നിവരും വിവിധയിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ തിരിച്ചറിഞ്ഞു.

Intro:

Body:ഗാന്ധിനഗർ സ്റ്റേഷനിലെ എ എസ് ഐ ബിജു കെവിനെ കാണാതായ ശേഷം ഒന്നാംപ്രതി ഷാനു ചാക്കോയുടെ തിരിച്ചറിയൽ രേഖകളും പ്രതികളുമായി സംസാരിച്ചതിൻെറ ഓഡിയോ റെക്കോർഡുകളും അയച്ചു തന്നിരുന്നതായാണ് സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ അനിൽ കുമാർ മൊഴി നൽകിയത്. കെവിനെ കാണാതായതിനു തൊട്ടുപിന്നാലെ ബിജു തിരിച്ചറിയൽ രേഖകളും ഓഡിയോ റെക്കോർഡുകളും വാട്സ്ആപ്പ് പ വഴിയാണ് അയച്ചത് തന്നതിനും അനിൽകുമാർ കോടതിയിൽ വ്യക്തമാക്കി. ഇന്നു നടന്ന വിചാരണയിൽ സാങ്കേതിക തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വിസ്താരം ആണ് പൂർത്തിയായത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കോടതി പരിശോധിച്ചു. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ അനിൽ കുമാറിനെ കൂടാതെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ നജീബും കോടതിയിൽ മൊഴി രേഖപ്പെടുത്തി. 2018 മെയ് 27 ന് പുലർച്ചെ കേസിൽ ഉൾപ്പെട്ടിരുന്ന വാഹനങ്ങൾ തിരുവനന്തപുരം ഭാഗത്തേക്കും, കോട്ടയം ഭാഗത്തേക്കും പോയത് വേഗപരിധി ലംഘിച്ചാണെന്ന് നജീബ് മൊഴിനൽകി. കാക്കനാട്ടെ സെർവർ ചുമതലയുള്ള ഉദ്യോഗസ്ഥൻ ആണ് നജീബ്. ഇവരെ കൂടാതെ ചാലിയേക്കര സ്വദേശിയായ രാജീവിൻെറ കടയിലെയും വീട്ടിലെയും ദൃശ്യങ്ങളും കോടതി പരിശോധിച്ചു. ഇന്നോവ കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ രാജീവ് തിരിച്ചറിയുകയും ചെയ്തു. കെവിൻറെ മൃതദേഹം കണ്ടെത്തിയത് മൂന്നര കിലോമീറ്റർ അകലെയുള്ള ഈ ദൃശ്യങ്ങൾ രാവിലെ 6 40 ആണ് ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. ഗാന്ധിനഗറിലെ ഹോട്ടൽ ജീവനക്കാരനായ എലിസബത്ത്, നിസാനി മാന്നാനത്തെ സ്വകാര്യ സ്കൂളിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഷിനു എന്നിവരും വിവിധയിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ തിരിച്ചറിഞ്ഞു.

Conclusion:etv ഭാരത് കോട്ടയം
Last Updated : May 14, 2019, 10:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.