ETV Bharat / city

കെവിന്‍ കേസില്‍ നിര്‍ണായക മൊഴിയുമായി ഫോറന്‍സിക് വിഭാഗം - നിര്‍ണായക മൊഴി

അമിത അളവില്‍ കെവിന്‍റെ ശ്വാസകോശത്തില്‍ വെള്ളമെത്തിയിരുന്നതായി ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ മൊഴി

കെവിന്‍ കേസില്‍ നിര്‍ണായക മൊഴി നല്‍കി ഫോറന്‍സിക് വിഭാഗം
author img

By

Published : Jun 3, 2019, 5:57 PM IST

Updated : Jun 3, 2019, 8:04 PM IST

കോട്ടയം: കെവിന്‍ വധകേസില്‍ നിര്‍ണായക മൊഴി നല്‍കി ഫോറന്‍സിക് വിഭാഗം. കെവിനെ പുഴയില്‍ മുക്കിക്കൊന്നതാണെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ മൊഴി. കെവിന്‍റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധരായ ഡോ. വി എം രാജീവ്, സന്തോഷ് ജോയ്, മെഡിക്കല്‍ ബോര്‍ഡ് ഡയറക്ടര്‍ ഡോ. ശശികല എന്നിവരാണ് മൊഴി നല്‍കിയത്. വെള്ളത്തില്‍ മുക്കുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നുവെന്നും ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായതിനെ തുടര്‍ന്നാണ് അമിത അളവില്‍ ശ്വാസകോശത്തില്‍ വെള്ളമെത്തിയതെന്നും ഇരു അറകളിലുമായി നൂറ്റിയെഴുപതും നൂറ്റിയമ്പതും മില്ലിലിറ്റര്‍ വെള്ളം കെട്ടികിടന്നിരുന്നതിനാല്‍ ഇത് വെള്ളത്തിൽ മുക്കുമ്പോൾ ജീവനുണ്ടായിരുന്നു എന്നതിന് തെളിവാണെന്നും വിദഗ്ധര്‍ പറഞ്ഞു.

കെവിന്‍ കേസില്‍ നിര്‍ണായക മൊഴിയുമായി ഫോറന്‍സിക് വിഭാഗം

കെവിന്‍റെ മൃതദേഹം തെന്മല ആറ്റില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ അരയ്ക്ക് ഒപ്പം മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളൂ. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ ഭൂപ്രകൃതിയും പരിശോധിച്ചാണ് നിഗമനത്തില്‍ എത്തിയതെന്നും വിദഗ്ധര്‍ വ്യക്തമാക്കി. റോഡരികില്‍ നിന്ന് കെവിന്‍ സ്വമേധയാ വെള്ളത്തിലെത്താനുള്ള സാധ്യതയില്ലെന്നാണ് സംഘത്തിന്‍റെ വിലയിരുത്തല്‍. പ്രതികള്‍ കെവിനെ മര്‍ദ്ദിച്ച ശേഷം ഓടിച്ച് പുഴയില്‍ ചാടിച്ച് കൊലപ്പെടുത്തിയെന്ന പ്രോസിക്യൂഷന്‍ വാദം തെളിയിക്കുന്ന നിര്‍ണായക മൊഴിയാണ് ഇതോടെ വിചാരണ കോടതിക്ക് മുന്നിലെത്തിയത്. കഴിഞ്ഞ വർഷം മെയ് 27നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാനത്ത് നിന്നും ഷാനുവും സംഘവും തട്ടിക്കൊണ്ടു പോകുന്നത്. ഷാനുവിന്‍റെ സഹോദരി നീനുവിനെ കെവിൻ രജിസ്റ്റർ വിവാഹം ചെയ്തതിന്‍റെ തൊട്ടടുത്ത ദിവസമാണ് കെവിനെ തട്ടിക്കൊണ്ടു പോയത്. 28ന് പുലർച്ചെ തെന്മലയിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കെവിനെ പുഴയില്‍ മുക്കിക്കൊന്നതാണെന്ന് ഫോറന്‍സിക് വിദഗ്ധരുടെ നിർണ്ണയക മൊഴി. കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ധരായ ഡോ. വി.എം രാജീവ്, സന്തോഷ് ജോയ്, മെഡിക്കല്‍ ബോര്‍ഡ് ഡയറക്ടര്‍ ഡോ. ശശികല എന്നിവരാണ് നിര്‍ണായക മൊഴി നല്‍കിയത്. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നുവെന്നുമാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായതിനെ തുടര്‍ന്നാണ് അമിത അളവില്‍ ശ്വാസകോശത്തില്‍ വെള്ളമെത്തിയത്. ഇരു അറകളിലുമായി നൂറ്റിയെഴുപതും നൂറ്റിയന്‍പതും മില്ലീലിറ്റര്‍ വെള്ളമാണ് കെട്ടിക്കിടന്നത്. ഇത് വെള്ളത്തിൽ മുങ്ങുമ്പോൾ ജീവനുണ്ടായിരുന്നു എന്നതിന് തെളിവാണ്. കെവിന്റെ മൃതദേഹം തെന്മല ആറ്റില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ അരയ്ക്കൊപ്പം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അരക്കൊപ്പം വെള്ളത്തില്‍ സ്വമേധയാ മുങ്ങി മരിക്കില്ലെന്നും മൊഴിയിലൂടെ വ്യക്തമാക്കുന്നു.മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ ഭൂപ്രകൃതിയും പരിശോധിച്ചാണ് നിഗമനത്തില്‍ എത്തിയതെന്നും വിദഗ്ധര്‍ വ്യക്തമാക്കി. റോഡരികില്‍ നിന്ന് കെവിന്‍ സ്വമേധയാ വെള്ളത്തിലെത്താനുള്ള സാധ്യതയില്ലെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. പ്രതികള്‍ കെവിനെ മര്‍ദ്ദിച്ച ശേഷം ഓടിച്ച് പുഴയില്‍ ചാടിച്ച് കൊലപ്പെടുത്തിയെന്ന പ്രോസിക്യൂഷന്‍ വാദം തെളിയിക്കുന്ന നിര്‍ണായക മൊഴിയാണ് വിചാരണ കോടതിക്കു മുന്നിലെത്തിയത്.

ഇ റ്റി.വി ഭാരത് 

കോട്ടയം

Last Updated : Jun 3, 2019, 8:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.