കോട്ടയം : കോട്ടയം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിന്‍റെ അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ല-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്‌ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രതാനിർദേശം നല്‍കിയിട്ടുണ്ട്. കോട്ടയത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്.
കോട്ടയം ജില്ല എമർജൻസി ഓപ്പറേഷൻസ് സെന്‍റർ: 0481 2565400, 2566300, 9446562236, 9188610017
താലൂക്ക് കൺട്രോൾ റൂമുകൾ: മീനച്ചിൽ-04822 212325, ചങ്ങനാശേരി-0481 2420037, കോട്ടയം-0481 2568007, 2565007, കാഞ്ഞിരപ്പള്ളി-04828 202331, വൈക്കം-04829 231331
![kerala rain updates heavy rain in kerala 24 hour control rooms opened kottayam rain latest കോട്ടയത്ത് ഓറഞ്ച് അലര്‍ട്ട് കേരളം മഴ പുതിയ വാര്‍ത്ത കോട്ടയം കൺട്രോൾ റൂം തുറന്നു കേരളത്തില്‍ കനത്ത മഴ](https://etvbharatimages.akamaized.net/etvbharat/prod-images/klktmcontrolrooms_15052022083103_1505f_1652583663_530.jpg)
മുന്‍കരുതല്‍ നടപടിയുമായി സര്‍ക്കാര്‍ : സംസ്ഥാനത്ത് മെയ് 16 വരെ അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാൽ സര്‍ക്കാര്‍ മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്തെ വകുപ്പ് മേധാവികളുടെ ഉന്നതതലയോഗം ചേർന്നിരുന്നു. എല്ലാ ജില്ലകളിലും കരുതൽ നടപടികൾ ശക്തിപ്പെടുത്താൻ ജില്ല കലക്‌ടർമാർക്ക് യോഗത്തില്‍ നിർദേശം നൽകി.
Also read: സംസ്ഥാനത്ത് അതിശക്തമായ മഴ; ജാഗ്രത നിര്‍ദേശവുമായി സര്‍ക്കാര്‍
പ്രശ്‌ന സാധ്യതാ സ്ഥലങ്ങളിൽ പ്രത്യേക അലർട്ട് സംവിധാനം ഉണ്ടാക്കണം. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകളുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണം, വേണ്ടിവന്നാൽ ക്യാമ്പ് ആരംഭിക്കണം. ഇവിടങ്ങളിൽ ഭക്ഷണം, കുടിവെള്ളം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും യോഗത്തിൽ നിർദേശം ഉയർന്നു.
അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജില്ലകളില്‍ ജില്ല, താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തിലും പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കും.