ETV Bharat / city

കേരള കോണ്‍ഗ്രസില്‍ അധികാര തര്‍ക്കം രൂക്ഷം - കോട്ടയം വാര്‍ത്തകള്‍

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് ജോസ്‌ വിഭാഗം. കരാർ പാലിക്കാൻ തയാറല്ലെങ്കിൽ മുന്നണിയിൽ ഉണ്ടാകില്ലന്നും. കരാർ പാലിക്കുന്നത് വരെ യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്നുമാണ് ജോസഫ് വിഭാഗത്തിന്‍റെ തീരുമാനം.

കേരളാ കോൺഗ്രസ് വാര്‍ത്തകള്‍  kerala congress issue  കോട്ടയം വാര്‍ത്തകള്‍  kottayam news
കേരള കോണ്‍ഗ്രസില്‍ അധികാര തര്‍ക്കം രൂക്ഷം
author img

By

Published : May 26, 2020, 2:01 PM IST

കോട്ടയം: ജില്ലാ പഞ്ചായത്തിലെ പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി കേരളാ കോൺഗ്രസ് (എം) അധികാര തർക്കം രൂക്ഷമാകുന്നു. തർക്കത്തിൽ ജോസ് വിഭാഗത്തെ തള്ളി കോൺഗ്രസ് തന്നെ രംഗത്തെത്തിയതോടെയാണ് കേരളാ കോൺഗ്രസ് തർക്കം മറ്റൊരു തലത്തിലേക്ക് എത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിൽ യാതൊരുവിധ കരാറും നിലനിൽക്കുന്നില്ലന്ന ജോസ് പക്ഷത്തിന്‍റെ പ്രസ്‌താവനകൾ തള്ളി രമേശ് ചെന്നിത്തല തന്നെ രംഗത്തെത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തിന് കരാറുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

നിലവിൽ ജോസ്‌ വിഭാഗത്തിലെ സെബാസ്റ്റ്യൻ കുളത്തിങ്കലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്‌. എട്ട് മാസത്തെ കാലാവധി പൂർത്തിയാക്കി മാർച്ച് 24നാണ് കരാർ പ്രകാരം ജോസഫ് വിഭാഗത്തിലെ അജിത്ത് മുതിരമലതിന് പ്രസിഡന്‍റ് സ്ഥാനം കൈമാറേണ്ടിയിരുന്നത്. എന്നാല്‍ ഇത് നടപ്പിലായില്ല. തുടര്‍ന്നാണ് സംഘര്‍ഷങ്ങളുടെ തുടക്കം. പിന്നാലെയാണ് വിഷയത്തില്‍ ചെന്നിത്തലയുടെ ഇടപെടല്‍.

എന്നാൽ ചെന്നിത്തലയുടെ നിലപാടിനെ ജോസ് വിഭാഗം പാടെ തള്ളി. കെ.എം മാണി ചെയർമാൻ ആയിരിക്കെ എഴുതിയ ധാരണ മാത്രമെയുള്ളുവെന്നും അതാണ് പാലിക്കപ്പെടുന്നതെന്നുമാണ് ജോസ് പക്ഷത്തിന്‍റെ നിലപാട്. അതേ സമയം രമേശ് ചെന്നിത്തലയുടെ പ്രസ്താവനയുടെ പ്രതീക്ഷയിലാണ് ജോസഫ് വിഭാഗം. കരാർ പാലിക്കാൻ തയാറല്ലെങ്കിൽ മുന്നണിയിൽ ഉണ്ടാകില്ലന്നും. കരാർ പാലിക്കുന്നത് വരെ യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്നുമാണ് ജോസഫ് വിഭാഗത്തിന്‍റെ തീരുമാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.