ETV Bharat / city

ഓളപ്പരപ്പിലെ താളക്കുതിപ്പിന് ; കൊച്ചുമോനും സംഘവും തുഴ നിര്‍മാണത്തില്‍

ജലോത്സവത്തിന്‍റെ ആവേശക്കാലമായതോടെ കളിവള്ളങ്ങൾക്ക് തുഴ നിർമിക്കുന്ന തിരക്കിലാണ് ചിങ്ങവനം പാറക്കുളത്തുള്ള വേമ്പനാട് തുഴ നിർമാണ കേന്ദ്രം. ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളിക്ക് ചമ്പക്കുളം ചുണ്ടന് വേണ്ടി തുഴകൾ നിർമിക്കുന്നത് ഇവിടെയാണ്

kerala boat race  nehru trophy boat race  paddle making for boat race  തുഴ നിർമാണം  വേമ്പനാട് തുഴ നിർമാണ കേന്ദ്രം  പങ്കായം നിർമാണം  കോട്ടയം തുഴ നിർമാണ കേന്ദ്രം  ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളി  ജലോത്സവം തുഴ നിർമാണം  paddle making
ആലപ്പുഴയിലെ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ആവേശം കോട്ടയത്തും ; തുഴ നിർമാണവുമായി കൊച്ചുമോനും സംഘവും
author img

By

Published : Aug 24, 2022, 4:47 PM IST

കോട്ടയം : ഓളപ്പരപ്പില്‍ കളിവള്ളങ്ങൾക്ക് ശരവേഗത്തിൽ പായാൻ തുഴകൾ നിർമിക്കുന്നതിന്‍റെ തിരക്കിലാണ് ചിങ്ങവനം പാറക്കുളത്തുള്ള വേമ്പനാട് തുഴ നിർമാണ കേന്ദ്രത്തിലെ കൊച്ചുമോനും സംഘവും. സെപ്റ്റംബർ 4ന് നടക്കുന്ന ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളിക്ക് ചമ്പക്കുളം ചുണ്ടന് വേണ്ടി തുഴകൾ നിർമിക്കുന്നത് ഇവരാണ്. ആറന്മുള ഉതൃട്ടാതി വള്ളംകളിക്കുള്ള പള്ളിയോടത്തുഴയും ഇവർ തന്നെയാണ് നിർമിച്ചത്.

വേമ്പനാട് തുഴ നിർമാണ കേന്ദ്രം ഉടമ ബിനു കെ.ആറിന്‍റെ നേതൃത്വത്തിൽ 12 പേരാണ് തുഴ നിർമാണത്തിന് പിന്നില്‍. 35 ഓളം കളിവള്ളങ്ങൾക്കാണ് ഈ സീസണിൽ ഇവർ തുഴ നിർമിച്ചുനൽകിയത്. നട്ടാശേരി തുഴയും പള്ളിയോട തുഴയും കളിവള്ള തുഴയും ഈ സീസണില്‍ നിർമിച്ചു. ഇപ്പോള്‍ മങ്കൂസ് തുഴയാണ് നിർമിച്ച് കൊണ്ടിരിക്കുന്നത്.

കൊച്ചുമോനും സംഘവും തുഴ നിര്‍മാണത്തില്‍

മങ്കൂസ് തുഴ : പത്തിക്ക് വീതി കൂടുതലുള്ള മങ്കൂസ് തുഴ തന്നെയാണ് കൂടുതലും നിർമിക്കുന്നത്. ചുണ്ടൻ വള്ളങ്ങളുടെ കൂമ്പിലും കട്ടപ്പടിയെന്നുപറയുന്ന പിൻഭാഗത്തുo പരമ്പരാഗത തുഴകൾ ആണ് ഉപയോഗിക്കുന്നത്. മധ്യഭാഗത്തെ തുഴച്ചിലുകാരാണ് മങ്കൂസ് തുഴ ഉപയാഗിക്കുന്നത്. ചുണ്ടന്‍ വള്ളങ്ങള്‍ക്ക് പുറമേ ചുരുളൻ വള്ളങ്ങൾക്കും സാധാരണ വള്ളങ്ങൾക്കും ഇവർ തുഴ നിർമിക്കുന്നുണ്ട്.

നിര്‍മാണ രീതി : ചുണ്ടപ്പന ഉപയോഗിച്ചാണ് തുഴയുണ്ടാക്കുന്നത്. പ്രത്യേക പണി ആയുധങ്ങൾ ഉപയോഗിച്ച് കൈ കൊണ്ടാണ് തുഴ നിർമിക്കുന്നത്. പ്രത്യേക പനത്തടിയിൽ തുഴയുടെ രൂപത്തിൽ ചെത്തിയെടുത്ത് ചിന്തേരിട്ട് മിനുസപ്പെടുത്തിയെടുക്കുന്നു.

Also read: ആവേശത്തുഴയെറിയാൻ ആലപ്പുഴ ഒരുങ്ങുന്നു, നെഹ്‌റുട്രോഫി ജലോത്സവത്തിന്‍റെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്‌തു

തുഴ നിർമാണത്തിനുള്ള ചൂണ്ടപ്പനയുടെ ദൗർലഭ്യമാണ് ഇവർ നേരിടുന്ന പ്രധാന വെല്ലുവിളി. കൊവിഡ് മൂലം, കഴിഞ്ഞ രണ്ടുവർഷം വള്ളംകളി ഇല്ലാതായതോടെ ഇവരുടെ ജീവിതവും പ്രതിസന്ധിയിലായിരുന്നു. ഈ സീസണോടെ അതെല്ലാം അതിജീവിക്കാമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.