ETV Bharat / city

'വല്ലവരുടെയും പറമ്പിലെ പുല്ല് കണ്ട് പശുവിനെ വളര്‍ത്താനാകില്ല' ; ഘടക കക്ഷികള്‍ക്കെതിരെ കെ.സി ജോസഫ്

author img

By

Published : May 5, 2021, 6:28 PM IST

ഘടക കക്ഷികള്‍ അവരുടെ വിജയസാധ്യതയും സ്വാധീന ശക്തിയും സ്വയം വിലയിരുത്തി വേണം സീറ്റ് ആവശ്യപ്പെടാനെന്ന് കെസി ജോസഫ്.

യുഡിഎഫിലെ ഘടകകക്ഷികള്‍ക്കെതിരെ കെസി ജോസഫ് വാര്‍ത്ത  പിസി ജോസഫ് വിഭാഗത്തിനെതിരെ വിമര്‍ശനവുമായി കെസി ജോസഫ് വാര്‍ത്ത  ഘടകകക്ഷികളെ കുറ്റപ്പെടുത്തി കെസി ജോസഫ് വാര്‍ത്ത  kc joseph congress news  kc joseph congress  Kerala Assembly Elections 2021 kc joseph  Kerala Assembly Elections 2021 related latest news
യുഡിഎഫിലെ ഘടകകക്ഷികള്‍ക്കെതിരെ ആഞ്ഞടിച്ച് കെസി ജോസഫ്

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ യുഡിഎഫിലെ ഘടകക്ഷികള്‍ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്. പിജെ ജോസഫ് വിഭാഗത്തെ ഉന്നംവച്ചായിരുന്നു രൂക്ഷവിമര്‍ശനം. സീറ്റ് ചോദിക്കുമ്പോള്‍ ഘടക കക്ഷികള്‍ അവരുടെ സ്വാധീന ശക്തി സ്വയം വിലയിരുത്തണമെന്ന് കെസി ജോസഫ് കുറ്റപ്പെടുത്തി. സീറ്റുകള്‍ അധികമായി വാങ്ങിയിട്ട് കാര്യമില്ല. ഘടക കക്ഷികള്‍ അവരുടെ വിജയ സാധ്യതയും മത്സരിക്കുന്ന മണ്ഡലത്തിലെ സ്വാധീനശക്തിയും സ്വയം വിലയിരുത്തണം. വല്ലവരുടെയും പറമ്പിലെ പുല്ല് കണ്ട് പശുവിനെ വളര്‍ത്താനാകില്ലെന്നും കെസി ജോസഫ് പരിഹസിച്ചു.

സീറ്റ് വിഭജനത്തില്‍ പാളിച്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഓരോ ഘടക കക്ഷിക്കും ന്യായമായതൊന്നും കോണ്‍ഗ്രസ് പിടിച്ചെടുക്കില്ല. പിജെ ജോസഫ് വിഭാഗത്തിന് രണ്ടില ചിഹ്നം ലഭിക്കാത്തത് തിരിച്ചടിയായി. കേരള കോണ്‍ഗ്രസുകാര്‍ക്ക് പരിചിതമായ ചിഹ്നം രണ്ടിലയാണ്. തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷമാണ് ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നം പരിചയപ്പെടുത്തിയത്. ഘടക കക്ഷികള്‍ യാഥാര്‍ഥ്യബോധമുള്ളവരായിരിക്കണമെന്നും കെസി ജോസഫ് പറഞ്ഞു. സംഘടനാപരമായി അഴിച്ചുപണിവേണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസവും അദ്ദേഹം രംഗത്തെത്തിയിരുന്നു.

അതേസമയം, പരാജയപ്പെടുമ്പോള്‍ ഘടക കക്ഷികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് കേരള കോണ്‍ഗ്രസ് (പിജെ ജോസഫ്) എക്സിക്യുട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് മറുപടി നല്‍കി. വല്ലവന്റെയും പറമ്പിലെ പുല്ല് കണ്ടുകൊണ്ട് പശുവിനെ വളര്‍ത്തുന്ന പാര്‍ട്ടിക്കാരല്ല തങ്ങളെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. ഞങ്ങള്‍ സ്വന്തം പറമ്പിലെ പുല്ല് കണ്ട് തന്നെയാണ് പശുവിനെ വളര്‍ത്തുന്നത്. പക്ഷേ ഓരോരുത്തരും ഒറ്റയ്ക്ക് അവരുടെ പറമ്പും പുല്ലും പശുവുമായിട്ട് നില്‍ക്കുകയാണെങ്കില്‍ കേരളത്തില്‍ യുഡിഎഫ് ഉണ്ടോയെന്നും മോന്‍സ് ജോസഫ് ചോദിച്ചു.

Also read: കണ്ണൂരില്‍ യുഡിഎഫ് ജയിച്ചത് ബിജെപി സഹായത്താലെന്ന് എം.വി ജയരാജൻ

നിരവധി വിവാദങ്ങളിലൂടെയും ആരോപണങ്ങളിലൂടെയും എല്‍ഡിഎഫ് സര്‍ക്കാര്‍ കടന്നുപോയിട്ടും യുഡിഎഫ് ജയിച്ചില്ല. കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി ഇതിന് മറുപടി നല്‍കണം. ഒരു മുന്നണിയിലെ ഘടകകക്ഷിയെന്ന നിലയില്‍ പരാജയത്തിന്‍റെ കാരണങ്ങള്‍ എന്താണെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്വം കേരള കോണ്‍ഗ്രസിനുമുണ്ട്. പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫിന്‍റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് പരിശോധന നടത്തും. കേരളമൊട്ടാകെ യുഡിഎഫ് പരാജയപ്പെടുകയും എല്‍ഡിഎഫ് പോലും പ്രതീക്ഷിക്കാത്ത വിജയം ഇടത് മുന്നണിക്കും ഉണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ ഒരു ഘടക കക്ഷിയുടെ കുഴപ്പമാണ് പരാജയത്തിന് കാരണമെന്ന രീതിയില്‍ കോണ്‍ഗ്രസിന് ഒരിക്കലും പറയാന്‍ പറ്റുമെന്ന് കരുതുന്നില്ലെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി.

ഘടകകക്ഷി എന്ന നിലയ്ക്കല്ല മറിച്ച് മുന്നണിയെന്ന നിലയിലാണ് മത്സരിക്കുന്നതി. എല്‍ഡിഎഫിലേക്ക് ഒരു വിഭാഗം ആളുകള്‍ പോയതുകൊണ്ടുണ്ടായ പ്രശ്‌നങ്ങളാണ് കേരള കോണ്‍ഗ്രസിന്‍റെ ജയം രണ്ട് സീറ്റിലേക്ക് ഒതുങ്ങിയത്. ചങ്ങനാശ്ശേരിയില്‍ കേരള കോണ്‍ഗ്രസിനെതിരെ ലതിക സുഭാഷ് വിമതയായി മത്സരിച്ചില്ലായിരുന്നെങ്കില്‍ അവിടെ യുഡിഎഫ് ജയിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.