കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ അതിക്രമിച്ച് കയറി 13 വയസുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കാത്തിരപ്പള്ളി കരിമ്പക്കയം സ്വദേശി അരുൺ സുരേഷിനെയാണ് ഇന്ന് പുലർച്ചെയോടെ കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ നിന്നും പൊലീസിന്‍റെ സ്‌പെഷ്യല്‍ സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോടേക്ക് കടക്കാൻ തീരുമാനിച്ച അരുൺ സുഹൃത്തിനോട് പണം കടം വാങ്ങാനാണ് ആനക്കല്ലില്‍ എത്തിയത്. പെൺകുട്ടിയെ മര്‍ദിച്ചു എന്നാണ് അരുണ്‍ സുഹൃത്തിനെ ധരിപ്പിച്ചിരുന്നത്. അരുണിന്‍റെ ഫോണ്‍ ടവർ പരിശോധിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്.
വ്യാഴാഴ്‌ച വൈകുന്നേരത്തോടെ സ്കൂൾ വിട്ട് വീട്ടിലെത്തിയ വിദ്യാർഥിനിയെ വെള്ളം ചോദിച്ചെത്തിയ അരുൺ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടി വിവരമറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടതോടെ, അരുൺ ഒളിവിൽ പോയി. ഒളിവിലായിരുന്ന അരുണിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പിയുടെ നേതൃത്വലുള്ള സഘം ഇയാളെ ചോദ്യം ചെയ്യുകയാണ്. പ്രതിക്കെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്.