കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി പക്ഷത്തിന്റെ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന് രണ്ടില ചിഹ്നത്തിൽ മത്സരിക്കാനുള്ള സാധ്യതകൾ മങ്ങുന്നു. ചിഹ്നം അനുവദിക്കില്ലെന്ന പി.ജെ ജോസഫ് പക്ഷത്തിന്റെ കടുംപിടുത്തമാണ് ജോസ് ടോമിനെ രണ്ടിലയിൽ നിന്നകറ്റുന്നത്. തങ്ങൾക്ക് കൂടി സ്വീകാര്യനെങ്കിൽ ചിഹ്നം നല്‍കാമെന്നായിരുന്നു പി.ജെ ജോസഫ് നയം. ജോസ് ടോമിനെ സ്ഥാനാർഥിയാക്കുന്നതിൽ യു.ഡി.എഫ് യോഗത്തിൽ കടുത്ത വിയോജിപ്പ് പി.ജെ ജോസഫ് അറിയിച്ചിരുന്നു. ഇത് മറികടന്നുള്ള യു.ഡി.എഫ് തീരുമാനത്തിലും പി.ജെ ജോസഫ് തൃപ്‌തനല്ലെന്നാണ് സൂചന.
ചിഹ്നം അനുവദിക്കില്ലെന്ന നിലപാട് പി.ജെ ജോസഫ് തുടരുന്ന സാഹചര്യത്തിൽ സ്വതന്ത്ര ചിഹ്നമെന്ന ആവശ്യം ജോസ് കെ. മാണി പക്ഷം യു. ഡി. എഫിന് മുന്നിൽ വച്ചിട്ടുണ്ട്.