കോട്ടയം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുമ്പോഴും തണുപ്പൻ പ്രതികരണവുമായി ജോസ്.കെ. മാണി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി- ഐ.ടി സെക്രട്ടറിയെ സര്‍ക്കാര്‍ ഇടപെട്ട് മാറ്റിയിട്ടുണ്ട്. എന്നാല്‍ കള്ളക്കടത്ത് മാഫിയയുടെ അടിവേര് മുറിക്കുന്ന അന്വേഷണം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുമ്പും സമാനമായി രീതിയില്‍ സ്വര്‍ണം കടത്തിയോയെന്ന് പരിശോധിക്കണം. ഉമ്മൻ ചാണ്ടി സർക്കാരിനെ കുലുക്കിയ സോളാർ കേസും നിലവിലെ കള്ളക്കടത്ത് കേസും വ്യത്യസ്തമാണെന്നും ജോസ്.കെ.മാണി കോട്ടയത്ത് പറഞ്ഞു.
സ്വർണക്കടത്ത് കേസിലെ അന്വേഷണത്തിൽ പോരായ്മകൾ ഉണ്ടായാൽ മാത്രം സമരത്തെ കുറിച്ച് ആലോചിച്ചാൽ മതിയെന്ന നിലപാടിലാണ് ജോസ്.കെ.മാണി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കൂടുതൽ ആവശ്യങ്ങൾ മുന്നോട്ടുവച്ചാൽ ഫലം കണ്ടേക്കുമെന്ന കണക്കുകൂട്ടലും ജോസ് വിഭാഗത്തിനുണ്ട്.