ETV Bharat / city

'പാർട്ടി ഭരണഘടന പ്രകാരം വി.ഡി സതീശന്‍ പറഞ്ഞതാണ് ശരി' ; ഐഎൻടിയുസി വിവാദത്തില്‍ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

ഭരണഘടനാപരമായി ഒരു തൊഴിലാളി സംഘടനയും കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍

INTUC Controversy Thiruvanchoor Radhakrishnan supports VD Satheesan  INTUC Controversy  ഐഎൻടിയുസി വിവാദം  വി.ഡി സതീശനെ പിന്തുണച്ച് തിരുവഞ്ചൂർ  ഭരണഘടനാപരമായി ഒരു തൊഴിലാളി സംഘടനയും കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന് തിരുവഞ്ചൂർ
ഐഎൻടിയുസി വിവാദം; വി.ഡി.സതീശനെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ
author img

By

Published : Apr 2, 2022, 3:43 PM IST

കോട്ടയം : ഐ.എൻ.ടി.യു.സി കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ അഭിപ്രായത്തെ പിന്തുണച്ച് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. പാർട്ടി ഭരണഘടന പ്രകാരം അദ്ദേഹം പറഞ്ഞതാണ് ശരിയെന്ന് തിരുവഞ്ചൂർ വ്യക്തമാക്കി.

ഭരണഘടനാപരമായി ഒരു തൊഴിലാളി സംഘടനയും കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയല്ല. ഐഎൻടിയുസി വിഷയത്തിൽ പാർട്ടിക്കുള്ളിൽ ഭൂകമ്പം ഉണ്ടാക്കാൻ ആരും ശ്രമിക്കുമെന്ന് കരുതുന്നില്ല. കെ-റെയിലിനെതിരായ, പ്രതിപക്ഷ നേതാവിന്‍റെ പരിപാടിയിൽ നിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട് നാട്ടകം സുരേഷിന്‍റെ ഭാഗത്തുനിന്ന് പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.

ഐഎൻടിയുസി വിവാദം; വി.ഡി.സതീശനെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

ALSO READ: സതീശന്‍റെ വാദം പൊളിയുന്നു; ഐഎന്‍ടിയുസി കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയെന്ന് എഐസിസി വെബ്സൈറ്റ്

പോപ്പുലർ ഫ്രണ്ടിന് ഫയർഫോഴ്‌സ് പരിശീലനം നൽകിയതിൽ സമഗ്ര അന്വേഷണം വേണം. സർക്കാർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. എന്ത് അടിസ്ഥാനത്തിലാണ് പരിശീലനം നൽകിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.