ETV Bharat / city

കോട്ടയത്ത് ഫ്ലാറ്റിന്‍റെ 13-ാം നിലയില്‍ നിന്ന് വീണ് 15 കാരിക്ക് ദാരുണാന്ത്യം ; ആത്മഹത്യയെന്ന് സൂചന - കഞ്ഞിക്കുഴി സ്‌കൈലൈൻ ഫ്ലാറ്റ് മരണം

കഞ്ഞിക്കുഴി സ്‌കൈലൈൻ ഫ്ലാറ്റിന്‍റെ പതിമൂന്നാം നിലയില്‍ നിന്ന് വീണാണ് പതിനഞ്ചുകാരി മരിച്ചത്

girl dies after falling from flat in kottayam  kanjikuzhi girl death  girl fell from flat in kottayam  kottayam girl death latest  കോട്ടയം പതിനഞ്ചുകാരി മരണം  ഫ്ലാറ്റില്‍ നിന്ന് വീണ് പതിനഞ്ചുകാരി മരിച്ചു  കഞ്ഞിക്കുഴി പതിനഞ്ചുകാരി മരണം  കഞ്ഞിക്കുഴി സ്‌കൈലൈൻ ഫ്ലാറ്റ് മരണം  പതിമൂന്നാം നിലയില്‍ നിന്ന് വീണ് മരണം
കോട്ടയത്ത് ഫ്ലാറ്റിന്‍റെ 13-ാം നിലയില്‍ നിന്ന് വീണ് പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം
author img

By

Published : Apr 17, 2022, 1:45 PM IST

Updated : Apr 17, 2022, 4:25 PM IST

കോട്ടയം: കഞ്ഞിക്കുഴിയില്‍ ഫ്ലാറ്റിൽ നിന്ന് വീണ് പതിനഞ്ചുകാരി മരിച്ചു. കഞ്ഞിക്കുഴി സ്‌കൈലൈൻ എക്‌സോർട്ടിക്ക ഫ്ലാറ്റില്‍ താമസിക്കുന്ന റെയ സൂസന്‍ കുര്യനാണ് പതിമൂന്നാം നിലയിൽ നിന്നും താഴെ വീണ് മരിച്ചത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് പെൺകുട്ടി ജീവനൊടുക്കിയതാണെന്നാണ് സൂചന.

ശനിയാഴ്‌ച രാത്രി 10 മണിയോടെയാണ് സംഭവം. കലക്‌ടറുടെ ഔദ്യോഗിക വസതിയ്ക്ക് സമീപത്താണ് സ്‌കൈലൈൻ എക്‌സോർട്ടിക്ക ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. പെണ്‍കുട്ടി താഴെ വീണ വിവരം അറിഞ്ഞ് സെക്യൂരിറ്റി ജീവനക്കാർ അടക്കമുള്ളവർ സ്ഥലത്ത് എത്തുകയായിരുന്നു.

കുട്ടിയെ ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളുടെ മൊഴി എടുത്തതോടെയാണ് കുട്ടി ഫ്ലാറ്റിൽ നിന്നും ചാടിയതാണെന്ന് സൂചന ലഭിച്ചത്. അമ്മ കുട്ടിയെ വഴക്കുപറഞ്ഞിരുന്നു. ഇതിന്‍റെ മനോവിഷമത്തിലാണ് ഫ്ലാറ്റിൽ നിന്നും ചാടിയതെന്നാണ് കോട്ടയം ഈസ്റ്റ് പൊലീസ് നല്‍കുന്ന സൂചന.

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പതിനഞ്ച് മിനിറ്റോളം വൈകിയതായി ആരോപണമുണ്ട്. കളത്തിപ്പടി പള്ളിക്കുടം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് റിയ.

Last Updated : Apr 17, 2022, 4:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.