ETV Bharat / city

സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ സി.പി.ഐ ഓഫിസിൽ സൂക്ഷിച്ചെന്ന് ആരോപണം - സിപിഐ വാര്‍ത്തകള്‍

റേഷൻ കടയിലെ സ്ഥലപരിമിതി മൂലമാണ് കിറ്റുകൾ സിപിഐ ഓഫിസിൽ സൂക്ഷിച്ചതെന്നാണ് റേഷൻ കടയുടമയുടെ വിശദീകരണം.

Free food kits at CPI office  kottayam latest news  kottayam cpi latest news  കോട്ടയം വാര്‍ത്തകള്‍  സിപിഐ വാര്‍ത്തകള്‍  റേഷന്‍ വിതരണം
സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ സി.പി.ഐ ഓഫിസിൽ
author img

By

Published : Apr 23, 2020, 5:55 PM IST

Updated : Apr 23, 2020, 7:46 PM IST

കോട്ടയം: റേഷൻ കടകൾ വഴി സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ കിറ്റുകൾ വൈക്കത്ത് സിപിഐ ലോക്കൽ കമ്മറ്റി ഓഫിസിൽ സൂക്ഷിച്ചെന്ന് ആരോപിച്ച് ബി.ജെ.പിയടെ പ്രതിഷേധം. വൈക്കം ടി.വി പുരത്തെ സിപിഐ ലോക്കൽ കമ്മറ്റി ഓഫിസിലാണ് കൊവിഡ് രോഗബാധിതർക്ക് നൽകാനായി എത്തിച്ചിരുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ സൂക്ഷിച്ചിരുന്നതാണ് പരാതി.

സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ സി.പി.ഐ ഓഫിസിൽ

സർക്കാർ കിറ്റുകൾ രാഷ്ട്രീയവൽക്കരിച്ച് തങ്ങളുടേതായി കാണിച്ച് വിതരണം ചെയ്യാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ സിപിഐ ഓഫിസിൽ എത്തിച്ചെതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. എന്നാൽ റേഷൻ കടയിലെ സ്ഥലപരിമിതി മൂലമാണ് കിറ്റുകൾ സിപിഐ ഓഫിസിൽ സൂക്ഷിച്ചതെന്നാണ് റേഷൻ കടയുടമയുടെ വിശദീകരണം. പ്രതിഷേധം ശക്തമായതോടെ പൊലീസെത്തി സിപിഐ ഓഫിസിൽ നിന്നും ഭക്ഷ്യധാന്യ കിറ്റുകൾ മറ്റൊരിടത്തേക്ക് മാറ്റി.

Last Updated : Apr 23, 2020, 7:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.