കോട്ടയം: ജില്ലയിലെ നാല് വാർഡുകൾ കൂടി കണ്ടെയ്‌ൻമെന്‍റ് സോണുകളാക്കി. ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റിയിലെ 31, 33 വാർഡുകൾ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡ്, കോട്ടയം മുൻസിപ്പാലിറ്റിയിലെ 46-ാം വാർഡ് എന്നിങ്ങനെയാണ് പുതിയ കണ്ടെയ്‌ൻമെന്‍റ് സോണുകൾ. സമ്പർക്ക രോഗികളുള്ള മേഖലയായതിനാലാണ് പ്രദേശങ്ങളെ കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ചത്. നേരത്തെ കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിരുന്ന മണർകാട് പഞ്ചായത്തിലെ എട്ടാം വാർഡിനെ പട്ടികയിൽ നിന്നും ഒഴിവാക്കി. നിലവിൽ ജില്ലയിലെ 14 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി 19 വാർഡുകൾ കണ്ടെയ്‌ൻമെന്‍റ് സോണുകളാണ്.
കോട്ടയത്തെ നാല് വാർഡുകൾ കൂടി കണ്ടെയ്‌ൻമെന്‍റ് സോണുകളാക്കി - Kottayam
ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റിയിലെ 31, 33 വാർഡുകൾ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡ്, കോട്ടയം മുൻസിപ്പാലിറ്റിയിലെ 46-ാം വാർഡ് എന്നിവയാണ് പുതിയ കണ്ടെയ്‌ൻമെന്‍റ് സോണുകൾ