ETV Bharat / city

കോട്ടയത്ത് റബർ കമ്പനി കത്തി നശിച്ചു; കോടികളുടെ നാശനഷ്ടം - മാഞ്ഞാമറ്റത്ത് തീപിടിത്തം

മഞ്ഞാമറ്റത്ത് പ്രവർത്തിക്കുന്ന ഗോമാ വുഡ് പ്രോഡക്ട്സ് കമ്പനിയിലാണ് അപകടം.

Fire at Rubber Company at kottayam  Rubber Company at kottayam  kottyam news  കോട്ടയം വാർത്തകള്‍  മാഞ്ഞാമറ്റത്ത് തീപിടിത്തം  റബർ കമ്പനിക്ക് തീപിടിച്ചു
റബർ കമ്പനി കത്തി
author img

By

Published : Jul 3, 2021, 4:04 PM IST

കോട്ടയം: മഞ്ഞാമറ്റത്ത് റബർ കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ കോടികളുടെ നഷ്ടം. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് മഞ്ഞാമറ്റത്ത് പ്രവർത്തിക്കുന്ന ഗോമാ വുഡ് പ്രോഡക്ട്സ് കമ്പനിക്ക് തീപിടിച്ചത്. തുടർന്ന് പാമ്പാടി, കാഞ്ഞിരപ്പള്ളി, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘമാണ് മണിക്കൂറുകൾക്ക് ശേഷം തീ അണച്ചത്.

റബർ കമ്പനിക്ക് തീപിടിച്ചു

വൻ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരും തീ അണയ്ക്കുന്നതിന് സജീവമായി രംഗത്ത് ഉണ്ടായിരുന്നു. കമ്പനിയിൽ ഉണ്ടായിരുന്ന ഉപകരണങ്ങളും നിർമ്മാണ വസ്തുക്കളും പൂർണമായി കത്തി നശിച്ചിട്ടുണ്ട്. അപകട കാരണം അറിവായിട്ടില്ല.

also read: മണ്ടക്കാട് ക്ഷേത്രത്തിൽ തീപിടിത്തം; ആളപായമില്ല

മഞ്ഞാമറ്റം വട്ടത്തൊട്ടിയിൽ ജെയിംസിന്‍റെയാണ് കത്തി നശിച്ച കമ്പനി. പാമ്പാടിയിൽ നിന്ന് ആദ്യമെത്തിയ ഫയർഫോഴ്‌സ് സംഘത്തിന്‍റെ വാഹനത്തിൽ വെള്ളമില്ലായിരുന്നുവെന്നും നാട്ടുകാരാണ് വെള്ളമെത്തിച്ചതെന്നും ആരോപണമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.