കോട്ടയം: വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ജില്ലയില്‍ മടങ്ങിയെത്തിയ പ്രവാസികളുടെ ആദ്യ സംഘം 14 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കി ഇന്ന് മടങ്ങും. മെയ് ഏഴിന് അബുദബിയിൽ നിന്നും ദുബായിയില്‍ നിന്നും ഇരുപത് പേരാണ് ജില്ലയിൽ മടങ്ങിയെത്തിയത്. ഇതിൽ ദുബായിയില്‍ നിന്നെത്തിയ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാൾക്കൊപ്പം സഞ്ചരിച്ചെത്തിയ മറ്റ് ഏഴ് പേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഈ വിമാനങ്ങളിലെത്തി വീട്ടില്‍ നിരീക്ഷണത്തിലുള്ളവരേയും ക്വാറന്‍റൈനിൽ നിന്നും ഒഴിവാക്കും. മെയ് നാല്, അഞ്ച് തീയതികളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 28 പേരേയും നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രവാസികളുടെ ആദ്യ സംഘം നിരീക്ഷണം പൂര്‍ത്തിയാക്കി ഇന്ന് മടങ്ങും - kottayam expats completing quarantine
മെയ് ഏഴിന് അബുദബിയിൽ നിന്നും ദുബായിയില്‍ നിന്നും ഇരുപത് പേരാണ് ജില്ലയിൽ മടങ്ങിയെത്തിയത്