കോട്ടയം : ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ രുദ്രാക്ഷ മാലയിലെ സ്വർണം കാണാതായ സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മേൽശാന്തിയുടെ പക്കൽ നൽകിയ രുദ്രാക്ഷമാലയിലെ മൂന്ന് ഗ്രാം സ്വർണമാണ് നഷ്ടമായത്.
തിരുവാഭരണ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ ദേവസ്വം വിജിലന്‍സ് സംഘം തിങ്കളാഴ്ച പരിശോധന നടത്തിയിരുന്നു. ദേവസ്വം തിരുവാഭരണ കമ്മിഷണർ എസ് അജിത് കുമാറും ക്ഷേത്രത്തിലെത്തിയിരുന്നു.
READ MORE: തിരുവാഭരണ ക്രമക്കേട് ; മാല വിളക്കിയെന്ന് കണ്ടെത്താനായില്ലെന്ന് ദേവസ്വം വിജിലൻസ് എസ്പി
മാലയിൽ മൂന്ന് ഗ്രാമിന്റെ കുറവ് കണ്ടെത്തിയതായി തിരുവാഭരണം കമ്മിഷണർ അജിത് കുമാർ പറഞ്ഞു. മാല ലഭിച്ചപ്പോൾ രജിസ്റ്ററിൽ വന്ന പിഴവാണോ ഇതെന്നും പരിശോധിക്കുന്നുണ്ട്. വിളക്കിച്ചേർക്കലുകൾ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് മനസിലാക്കുന്നതെന്ന് കമ്മിഷണർ പറഞ്ഞിരുന്നു.