ETV Bharat / city

'എന്‍റെ ജില്ല' മൊബൈൽ ആപ്പ്: 172 സര്‍ക്കാര്‍ സ്ഥാപനങ്ങൾക്ക് ഫൈവ് സ്റ്റാർ റേറ്റിങ് - ente jilla kottayam

സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും ഒന്ന് മുതൽ അഞ്ചു വരെ റേറ്റിംഗ് നൽകാനും 'എന്‍റെ ജില്ല' ആപ്പിലൂടെ കഴിയും

എന്‍റെ ജില്ല കോട്ടയം  മൊബൈൽ ആപ്പ് സര്‍ക്കാര്‍ സ്ഥാപനങ്ങൾ റേറ്റിങ്  കോട്ടയം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ റേറ്റിങ്  ente jilla mobile app latest  ente jilla kottayam
'എന്‍റെ ജില്ല' മൊബൈൽ ആപ്പ്: 172 സര്‍ക്കാര്‍ സ്ഥാപനങ്ങൾക്ക് ഫൈവ് സ്റ്റാർ റേറ്റിങ്
author img

By

Published : Jan 18, 2022, 10:47 AM IST

കോട്ടയം: 'എന്‍റെ ജില്ല' മൊബൈൽ ആപ്ലിക്കേഷനിൽ ജില്ലയിലെ 172 സർക്കാർ സ്ഥാപനങ്ങൾക്ക് പൊതുജനങ്ങളുടെ ഫൈവ് സ്റ്റാർ റേറ്റിങ്. മൊബൈൽ ആപ്പിന്‍റെ നടത്തിപ്പ് പുരോഗതി അവലോകനം ചെയ്യാനായി ജില്ല കലക്‌ടര്‍ ഡോ. പി.കെ ജയശ്രീയുടെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ കൂടിയ യോഗത്തിലാണ് വിലയിരുത്തൽ.

മൊബൈൽ ആപ്ലിക്കേഷൻ വഴി ജനങ്ങൾ നൽകുന്ന റേറ്റിങാണിത്. 31 സ്ഥാപനങ്ങൾക്ക് ഫോർ സ്റ്റാറും ഏഴു സ്ഥാപനങ്ങൾക്ക് ത്രീ സ്റ്റാറും ആറു സ്ഥാപനങ്ങൾക്ക് റ്റു സ്റ്റാറും ലഭിച്ചു. ജനുവരി ഒന്നു മുതലുള്ള കണക്കാണിത്. ആപ്ലിക്കേഷനിലൂടെ ജനങ്ങൾ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾക്ക് അതത് വകുപ്പുകൾ മറുപടി നൽകും. ഇതിനായി പ്രത്യേക പോർട്ടൽ ആരംഭിക്കുകയും വകുപ്പുകളിൽ നോഡൽ ഓഫിസറെ നിയോഗിക്കുകയും ചെയ്‌തിട്ടുണ്ട്.

ജില്ല കലക്‌ടറുടെ കീഴിൽ ജില്ല നോഡൽ ഓഫിസറായ സബ് കലക്‌ടര്‍ രാജീവ് കുമാർ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റേറ്റിംഗും അഭിപ്രായങ്ങളിൽ സ്വീകരിച്ച നടപടിയും വിലയിരുത്തുന്നത്. റേറ്റിങ് നില എല്ലാ ആഴ്‌ചയും പരിശോധിക്കും. കുറഞ്ഞ റേറ്റിങ് ഉള്ള സ്ഥാപന മേധാവികളിൽ നിന്ന് വിശദീകരണം തേടി. മികവു പുലർത്തുന്ന ഓഫിസുകളെ അഭിനന്ദിച്ചു.

ജില്ലയിലെ സർക്കാർ ഓഫിസുകൾ, ബാങ്കുകൾ, ഫോൺനമ്പർ, ഇ-മെയിൽ വിലാസം അടക്കമുള്ള വിവരങ്ങളും ആപ്ലിക്കേഷനിലൂടെ അറിയാം. സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും ഒന്ന് മുതൽ അഞ്ചു വരെ റേറ്റിംഗ് നൽകാനും 'എന്‍റെ ജില്ല' ആപ്പിലൂടെ കഴിയും. ഓഫിസുകളെ കുറിച്ചുള്ള പൊതുജനങ്ങളുടെ അവലോകനങ്ങൾ ജില്ല കലക്‌ടര്‍ നിരീക്ഷിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'എന്‍റെ ജില്ല' (Ente Jilla) ആപ്പ് ഡൗൺലോഡ് ചെയ്യാം.

Also read: മാലിന്യ സംസ്‌കരണത്തിന്‍റെ തിരുവനന്തപുരം മാതൃക; കർമപദ്ധതിയുമായി കോര്‍പ്പറേഷന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.