ETV Bharat / city

പ്രതിസന്ധികളെ അതിജീവിച്ച് ക്ഷീരമേഖല - kottayam latest news

നിലവില്‍ 3,95000 ലിറ്ററാണ് പ്രതിദിന ഉല്‍പ്പാദനം. ലോക്‌ഡൗണ്‍ ആരംഭിച്ചശേഷം സംഭരണത്തില്‍ കേവലം ആറു ശതമാനം മാത്രമാണ് കുറവുണ്ടായത്.

Dairy sector to survive crises  ക്ഷീരമേഖല  kottayam news  kottayam latest news  Dairy sector news
പ്രതിസന്ധികളെ അതിജീവിച്ച് ക്ഷീരമേഖല
author img

By

Published : Apr 15, 2020, 3:35 PM IST

കോട്ടയം: കൊവിഡ് ഭീതിയും ലോക്‌ഡൗണ്‍ നിയന്ത്രണങ്ങളും സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിച്ച് കോട്ടയം ജില്ലയിലെ ക്ഷീര മേഖല. നിലവില്‍ 3,95000 ലിറ്ററാണ് പ്രതിദിന ഉല്‍പ്പാദനം. ഇതില്‍ 79000 ലിറ്റര്‍ ക്ഷീര സംഘങ്ങള്‍ വഴി സംഭരിക്കുന്നു. ലോക്‌ഡൗണ്‍ ആരംഭിച്ചശേഷം സംഭരണത്തില്‍ കേവലം ആറു ശതമാനം മാത്രമാണ് കുറവുണ്ടായത്.

വേനല്‍ കടുത്തത് മൂലം പച്ചപ്പുല്ലിനും വെള്ളത്തിനും ക്ഷാമം നേരിടുന്നതും ഈ കുറവിന് കാരണമായിട്ടുണ്ടാകാം എന്നാണ് ക്ഷീര വികസന വകുപ്പിന്‍റെ വിലയിരുത്തല്‍. ക്ഷീര കര്‍ഷക ക്ഷേമനിധി അംഗങ്ങളായ കര്‍ഷകര്‍ക്ക് ധനസഹായം വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ക്ഷീരകര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ ക്ഷീര സാന്ത്വനത്തിന്‍റെ അപേക്ഷകള്‍ സ്വീകരിക്കുകയും എല്ലാ അംഗങ്ങളുടെയും പ്രീമിയം ശേഖരിക്കുകയും ചെയ്യുന്നുണ്ട്.

ലോക്‌ഡൗണും കൊവിഡ് പ്രതിരോധവുമായും ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ജില്ലയിലെ 245 ക്ഷീരസംഘങ്ങളും മുടക്കമില്ലാതെ പ്രവര്‍ത്തിക്കുകയും ദിവസവും രണ്ടു നേരവും പാല്‍ സംഭരിച്ച് പ്രാദേശികമായും മില്‍മ വഴിയും വിപണനം നടത്തുകയും ചെയ്യുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.