കോട്ടയം: പാലാ നഗരസഭ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ കൗണ്‍സിലര്‍മാരെ പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനം. എട്ട് ദിവസത്തിന് ശേഷം കൊവിഡ് പരിശോധന നടത്താനാണ് നീക്കം. ഒരാഴ്ച നഗരസഭയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ഫോണിലൂടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.
കൊവിഡ് ബാധിതനായ കോട്ടയം സ്വദേശിയുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച വരെ ഇദ്ദേഹം ജോലിക്കെത്തിയിരുന്നു. ജനറല്‍ ആശുപത്രിയിലെ ക്വാറന്‍റൈനുമായി ബന്ധപ്പെട്ട ജോലികളുടെ ചുമതലയുണ്ടായിരുന്ന രോഗബാധിതന്‍ ദിവസവും ബസിലാണ് വന്നുപോയിരുന്നത്. എന്നാല്‍ ആശുപത്രിയില്‍ നേരിട്ട് പോകേണ്ട സാഹചര്യമില്ലായിരുന്നുവെന്നാണ് വിവരം. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ നഗരസഭയിലെത്തിയവര്‍ ജാഗ്രത പാലിക്കേണ്ടിവരും.