കോട്ടയം: കോട്ടയത്ത് കൊവിഡ് ബാധിതൻ ആശുപത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച് മുങ്ങി. ഇടുക്കി വാഗമൺ സ്വദേശി ചന്ദ്രനാണ് കോട്ടയം മെഡിക്കൽ കോളജില്‍ നിന്ന് കടന്നുകളഞ്ഞത്. കൊറോണ വാർഡിൽ നിന്ന് ചൊവ്വാഴ്‌ച പുലർച്ചെയോടെയാണ് 69 കാരനായ ചന്ദ്രനെ കാണാതായത്.
Also read: കൊവിഡ് തരംഗത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ കേരളം
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി വരെ എല്ലാവരോടും സംസാരിച്ചിരുന്നു. ബന്ധുക്കളുമായി ഇയാള്‍ക്ക് അടുപ്പമില്ല. ചന്ദ്രനായി ഗാന്ധിനഗർ പൊലീസ് തിരച്ചിൽ തുടങ്ങി.