ETV Bharat / city

കോട്ടയം ജില്ല സി കാറ്റഗറിയിൽ; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു - കോട്ടയം ജില്ല സി കാറ്റഗറിയിൽ

നേരത്തെ തിരുവനന്തപുരം ജില്ല മാത്രമാണ് സി കാറ്റ​ഗറിയിൽ ഉൾപ്പെട്ടിരുന്നത്.

Kottayam District in C category  kerala covid  Kottayam District covid  കോട്ടയം ജില്ല സി കാറ്റഗറിയിൽ  കോട്ടയത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
കോട്ടയം ജില്ല സി കാറ്റഗറിയിൽ; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
author img

By

Published : Jan 27, 2022, 2:02 PM IST

കോട്ടയം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കോട്ടയമുള്‍പ്പെടെ നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ ഉള്‍പ്പെടുത്തി. പത്തനംതിട്ട, ഇടുക്കി, കൊല്ലം എന്നിവയാണ് സി കാറ്റഗറിയിലുള്‍പ്പെട്ട മറ്റ് ജില്ലകള്‍.

എന്താണ് സി കാറ്റഗറി ?

ജില്ലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കൊവിഡ് രോഗികൾ ആയാലാണ് ഒരു ജില്ലയെ കാറ്റഗറി സി-യിൽ ഉൾപ്പെടുത്തുന്നത്.

സി കാറ്റ​ഗറിയിൽ തീയറ്ററുകൾ, ജിംനേഷ്യം, നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം. മതപരമായ ചടങ്ങുകൾ ഓൺ ലൈനിൽ മാത്രം. കോളജുകളിൽ അവസാന സെമസ്റ്റർ ക്‌ളാസുകൾ മാത്രമേ ഓഫ്‌ലൈനിൽ നടക്കൂ. ഇവിടെ പൊതു പരിപാടികൾക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

also read: കൊവിഡ് പ്രതിരോധം ശക്തമാക്കാൻ സർക്കാർ; സമൂഹ അടുക്കളകൾ പുനരാരംഭിക്കാൻ ആലോചന

നേരത്തെ തിരുവനന്തപുരം ജില്ല മാത്രമാണ് സി കാറ്റ​ഗറിയിൽ ഉൾപ്പെട്ടിരുന്നത്. പുതിയ നാല് ജില്ലകളെ കൂടി ഉൾപ്പെടുത്തിയതോടെ സി കാറ്റ​ഗറിയിലെ ആകെ ജില്ലകളുടെ എണ്ണം അഞ്ചായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.