ETV Bharat / city

പോക്സോ കേസിൽ അത്യപൂര്‍വ വിധി; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 11 വർഷം തടവും 5 ലക്ഷം രൂപ പിഴയും - pocso case convicted gets double life sentence

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ കേസിലാണ് പ്രതിക്ക് ഇരട്ട ജീവപര്യന്തവും 11 വര്‍ഷം തടവും പിഴയും കോടതി വിധിച്ചത്.

പോക്സോ കേസ് അത്യപൂര്‍വ വിധി  ചങ്ങനാശ്ശേരി പോക്‌സോ കേസ്  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്  പോക്‌സോ കേസ് പ്രതി ഇരട്ട ജീവപര്യന്തം  ചങ്ങനാശ്ശേരി പോക്സോ കേസ് ഇരട്ട ജീവപര്യന്തം  changanassery pocso case latest  pocso case convicted gets double life sentence  kottayam pocso case double life sentence
പോക്സോ കേസിൽ അത്യപൂര്‍വ വിധി; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 11 വർഷം തടവും 5 ലക്ഷം രൂപ പിഴും
author img

By

Published : Apr 6, 2022, 7:08 AM IST

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 11 വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് അത്യപൂര്‍വ വിധി. എരുമേലി ചെറുവേലി സ്വദേശി സോമനെയാണ് (53) കോടതി ശിക്ഷിച്ചത്.

2016ലാണ് കേസിനാസ്‌പദമായ സംഭവം. മുണ്ടക്കയത്ത് പഠിച്ചിരുന്ന ബന്ധു കൂടിയായ പെണ്‍കുട്ടിയെ സോമന്‍ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു. ഗർഭിണിയായ പെണ്‍കുട്ടി പിന്നീട് ഒരു ആൺകുഞ്ഞിന് ജന്മം നൽകി. പ്രതിയുടെ കുടുംബാംഗങ്ങൾ ഗർഭച്ഛിദ്രത്തിന് ശ്രമിച്ചിരുന്നുവെങ്കിലും ഡോക്‌ടര്‍ തയ്യാറായില്ല.

ഈ കേസിൽ പുനരന്വേഷണം നടത്തിയ എരുമേലി പൊലീസ് ഡിഎന്‍എ അടക്കം ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും പ്രതിക്കെതിരെ ഹാജരാക്കുകയും ചെയ്‌തിരുന്നു. എരുമേലി എസ്എച്ച്ഒ ആയിരുന്ന മനോജ് മാത്യുവിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി ജയകൃഷ്ണന്‍ ജി.പിയാണ് വിധി പ്രസ്‌താവിച്ചത്.

Also read: ട്യൂഷന് വീട്ടിലെത്തിയ 10 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 72കാരന്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.