കോട്ടയം : ഫ്രാങ്കോ കേസിൽ കോടതി വിധി ഞെട്ടിക്കുന്നതെന്ന് പറഞ്ഞ എസ്.പി ഹരിശങ്കർ നടത്തിയത് കോടതിയലക്ഷ്യമെന്ന് കേരള കാത്തലിക് പ്രൊട്ടക്ഷൻ സമിതി. കോടതിക്കെതിരെ ആരോപണം ഉന്നയിച്ച ഹരിശങ്കറിനെതിരെ ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെന്നും സമിതി കൺവീനർ മാർട്ടിൻ മേനച്ചേരി പറഞ്ഞു.
കോടതി വിധി തെറ്റെന്ന് വിധിപ്പകര്‍പ്പ് കാണാതെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ നൽകിയ നടിമാരായ റിമ കല്ലിങ്കൽ, പാർവതി തിരുവോത്ത്, മഞ്ജു വാര്യർ എന്നിവർ എന്ത് സ്ത്രീ ശാക്തീകരണമാണ് ഇവിടെ നടത്തിയിരിക്കുന്നതെന്നും മാർട്ടിൻ ചോദിച്ചു.
ALSO READ: 'കെ-ഫോണ്‍ ലക്ഷ്യത്തോടടുക്കുന്നു' ; പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി
കന്യാസ്ത്രീമാരുടെ സമരം സ്പോൺസർ ചെയ്‌ത മുസ്ലിം സംഘടനകളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻ.ഐ.എക്ക് പരാതി നൽകുമെന്നും മാർട്ടിൻ പറഞ്ഞു. കേസിൽ ഇരയായ കന്യാസ്ത്രീയുടെ കോടനാട് ഉള്ള വമ്പൻ ആസ്തി സംബന്ധിച്ച് ഇൻകം ടാക്‌സിനും കോടതിക്കും പരാതി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.