ETV Bharat / city

പരിശോധനക്കിടെ പൊന്‍കുന്നത്ത് എസ്ഐയുടെ മുഖത്തടിച്ച് ഓട്ടോ ഡ്രൈവര്‍ ; ആക്രമണത്തില്‍ അറസ്റ്റ് - കേരള പൊലീസ്

പൊൻകുന്നം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടി.ജി രാജേഷിനാണ് മര്‍ദനമേറ്റത്

auto driver slapped SI s face in ponkunnam kottayam  kottayam crime news  kottayam local news  കോട്ടയം വാര്‍ത്ത  ഓട്ടോ ഡ്രൈവർ എസ്.ഐയുടെ മുഖത്തടിച്ചു  കേരള പൊലീസ്  പൊൻകുന്നം പൊലീസ് സ്റ്റേഷന്‍
ഓട്ടോ ഡ്രൈവർ എസ്.ഐയുടെ മുഖത്തടിച്ചു; സംഭവം പൊൻകുന്നത്ത്
author img

By

Published : Jan 20, 2022, 1:32 PM IST

കോട്ടയം : പൊൻകുന്നത്ത് മദ്യലഹരിയിലായിരുന്ന ഓട്ടോ ഓട്ടോഡ്രൈവർ എസ്.ഐയുടെ മുഖത്തടിച്ചു. പൊൻകുന്നം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടി.ജി രാജേഷിനാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോഡ്രൈവർ ശശിധരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ബുധനാഴ്ച രാത്രിയോടെ പൊൻകുന്നം പൈക തിയേറ്റർ ഭാഗത്തായിരുന്നു സംഭവം. പ്രദേശത്ത് ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ഈ വിവരം അറിഞ്ഞാണ് എസ്.ഐയും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയത്. ഈ സമയം ഇതുവഴി അമിത വേഗത്തിൽ ഓട്ടോറിക്ഷ എത്തുകയായിരുന്നു. ഇതേ തുടർന്ന് എസ്.ഐ കൈ കാണിച്ചു.

ഈ സമയം മദ്യലഹരിയിലായിരുന്ന ശശിധരൻ ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങിയ ശേഷം തനിക്ക് ധൃതിയുണ്ടെന്നും വേഗത്തിൽ പോകണമെന്നും ആവശ്യപ്പെട്ടു. ഇതോടെ എസ്.ഐ രേഖകൾ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. സംസാരിച്ച് നിൽക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും, ഓട്ടോ ഡ്രൈവർ എസ്.ഐയുടെ മുഖത്തടിക്കുകയുമായിരുന്നു.

also read: പങ്കാളികളെ കൈമാറ്റം: ഒളിവില്‍ കഴിഞ്ഞ ഒരാള്‍ കൂടി അറസ്റ്റില്‍

എസ്.ഐയുടെ ഒപ്പമുണ്ടായിരുന്ന പൊലീസുകാർ ചേർന്നാണ് ഓട്ടോഡ്രൈവറെ കീഴ്‌പ്പെടുത്തിയത്. പൊലീസുദ്യോഗസ്ഥനെ ആക്രമിച്ചതിനും, ഡ്യൂട്ടി തടസപ്പെടുത്തിയതിനും, മദ്യപിച്ച് വാഹനം ഓടിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.