കോട്ടയം : സംഗീത സംവിധായകൻ ജയ്സണ് ജെ. നായരെ ആക്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ. വൈക്കം മുച്ചയൂർകാവ് സ്വദേശി അർജുനാണ് പെലീസ് പിടിയിലായത്.
ആക്രമിക്കാൻ ഉപയോഗിച്ച വാക്കത്തിയും കണ്ടെത്തി. അക്രമി സംഘത്തിലുണ്ടായിരുന്ന രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.
വെച്ചൂർ-കല്ല റോഡിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു ആക്രമണം. ജയ്സണെ വഴിയിൽ തടഞ്ഞുനിർത്തി പ്രതികൾ ഭീഷണിപ്പെടുത്തുകയും മർദിക്കുകയുമായിരുന്നു.
READ MORE: സംഗീത സംവിധായകന് ജയ്സണ് ജെ. നായർക്ക് നേരേ ആക്രമണശ്രമം
ഇദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കടത്തുരുത്തി പൊലീസാണ് കേസെടുത്തത്. കൗമാരക്കാരായ മൂന്ന് പേർ ചേർന്നാണ് ആക്രമം നടത്തിയതെന്ന് ജയ്സൺ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.
കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മയുടെ വയലാറിലെ വീട്ടിൽ പോയശേഷം കാറിൽ ഏറ്റുമാനൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ജയ്സണ് നേരെ ആക്രമണമുണ്ടായത്.