ETV Bharat / city

കേരളത്തിലെ ക്രമസമാധാന നില തകർന്നു; അനൂപ് ജേക്കബ് എംഎൽഎ

കേരള കോൺഗ്രസ് ജേക്കബ് വിഭാഗം എൽഡിഎഫിലേക്ക് പോകുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു.

കേരളത്തിലെ ക്രമസമാധാന നില തകർന്നുവെന്നു അനൂപ് ജേക്കബ് എം എൽ എ  അനൂപ് ജേക്കബ് എംഎൽഎ  കേരള കോൺഗ്രസ് ജേക്കബ് വിഭാഗം  കേരള കോൺഗ്രസ് ജേക്കബ് വിഭാഗം എൽഡിഎഫിലേക്ക്  കേരളത്തിലെ ക്രമസമാധാന നില തകർന്നു; അനൂപ് ജേക്കബ് എംഎൽഎ  anoop jacob statement about sarkar in kottayam  anoop jacob statement about k rail
കേരളത്തിലെ ക്രമസമാധാന നില തകർന്നു; അനൂപ് ജേക്കബ് എംഎൽഎ
author img

By

Published : Apr 29, 2022, 8:08 PM IST

കോട്ടയം: കേരളത്തിലെ ക്രമസമാധാന നില തകർന്നുവെന്ന് അനൂപ് ജേക്കബ് എംഎൽഎ. രാഷ്‌ട്രീയ കൊലപാതകങ്ങളുടെ കേന്ദ്രമായി കേരളം മാറി. അക്രമങ്ങൾ തടയുന്നതിൽ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു എന്നും ഗുണ്ടാ മാഫിയ സംഘങ്ങൾ നാട്ടിൽ അക്രമം നടത്തുകയാണെന്നും അനൂപ് ജേക്കബ് ആരോപിച്ചു.

കേരളത്തിലെ ക്രമസമാധാന നില തകർന്നു; അനൂപ് ജേക്കബ് എംഎൽഎ

പൊലീസിനെ ഉപയോഗിച്ച് എതിർക്കുന്നവരെ അടിച്ചമർത്തി കെ റെയിൽ എന്ന വിനാശകരമായ പദ്ധതി നടപ്പാക്കാനാണ് സർക്കാരിന്‍റെ ശ്രമം. എത്ര പണം നഷ്ടപരിഹാരമായി നൽകാമെന്നു പറഞ്ഞാലും ഭൂരിപക്ഷം ജനങ്ങളും കെ റെയിലിന് സ്ഥലം വിട്ടുനൽകില്ലയെന്നും എംഎൽഎ കൂട്ടിച്ചേർത്തു. കെ റെയിലിനും ക്രമസമാധാന തകർച്ചയ്ക്കുമെതിരെ പാർട്ടി ശക്തമായ സമരം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

യുഡിഎഫിൽ തന്‍റെ പാർട്ടി അസംതൃപ്‌തരാണ് എന്ന പ്രചരണം വാസ്‌തവ വിരുദ്ധമാണെന്നും മാണി സി കാപ്പൻ തന്‍റെ പേരും ഇക്കാര്യത്തിലേക്ക് കൊണ്ടു വന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല എന്നും അനൂപ് പറഞ്ഞു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം എൽഡിഎഫിലേക്ക് പോകുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം അറിയിച്ചു.

Also read: കരിച്ചാറാ പൊലീസ് അതിക്രമം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.